Saturday, June 4, 2011

കരിയര്‍ ഗൈടന്‍സ് പുതിയ അനുഭവമായി
വേളം: എസ്. എസ്. എല്‍. സി, പ്ലസ്‌ ടൂ വിദ്യാര്തികള്‍ക്ക് വേണ്ടി ശാന്തിനഗര്‍ മഹല്ല് കമ്മിറ്റി സിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ച കരിയര്‍ ഗൈടന്‍സ് ക്ലാസും മഹല്ല് വിദ്യാഭ്യാസ സംഗമവും ശ്രദ്ധേയമായി.
ശാന്തിനഗര്‍ സ്കൂളില്‍ രാവിലെ നടന്ന ക്ലാസില്‍ അറുപതിലധികം കുട്ടികളാണ് പങ്കെടുത്തത്. പ്രമുഖ ട്രെയിനര്‍ മജീദ്‌ മൂത്തേടം ( ഐ. എം . ജി കോഴിക്കോട് ) നേതൃത്വം നല്‍കി. ക്ലാസിനു ശേഷം ഉപരിപഠനം, തൊഴില്‍ എന്നിവ സംബന്ധിച്ച കുട്ടികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. വാര്‍ഡ്‌ മെമ്പര്‍ താര രഹീം ഉത്ഘാടനം നിര്‍വഹിച്ചു. ഹാളില്‍ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിന് ശേഷം ആരംഭിച്ച വിദ്യാഭ്യാസ സംഗമത്തില്‍ മഹല്ല് പ്രസിഡന്റ്‌ എം. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. ഡോ. എന്‍ മുഹമ്മദാലി സംഗമം ഉത്ഘാടനം ചെയ്തു. ഡോ. മുഹമ്മദ്‌ നജീബ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സിവാ പ്രതിനിധി കെ. കെ. അബ്ദുല്‍ നാസര്‍, സോളിടാരിടി പ്രസിഡന്റ്‌ ബഷീര്‍, മെസ്സേജ് പ്രതിനിധി അബ്ദുല്‍ സമദ് മാസ്റ്റര്‍, എം. സിദ്ധിക് മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കണ്‍വീനര്‍ കെ.വി അബ്ദുല്‍ മജീദ്‌ മാസ്റ്റര്‍ പ്രദേശത്തിന്റെ വിദ്യാഭ്യാസ മികവു സദസ്സിനു പരിചയപ്പെടുത്തി. റാങ്ക് ജേതാക്കളെ പ്രതിനിധീകരിച്ചു പി. അഷ്‌റഫ്‌, സി.എം രധീആ എന്നിവര്‍ സംസാരിച്ചു. മഹല്ല് സെക്രട്ടറി പി. കെ അഷ്‌റഫ്‌ മാസ്റ്റര്‍ നന്ദി പറഞ്ഞു.

No comments:

Post a Comment