Sunday, June 19, 2011

പുത്തലത്ത് മുസ്തഫയെ സി.ഐ.ഡി ചമഞ്ഞെത്തിയവര്‍ ആക്രമിച്ചു.


ഷാര്‍ജ: ഷാര്‍ജയിലെ അല്‍ഖാസിമിയ ഭാഗത്ത് സി.ഐ.ഡി ചമഞ്ഞെത്തിയവര്‍ രണ്ട് മലയാളികളെ കത്തി കൊണ്ട് വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. പുത്തലത്ത് മുസ്തഫ, കുറ്റിയാടി സ്വദേശി ജമാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മുസ്തഫക്ക് മാരകമായി മുറിവേറ്റിട്ടുണ്ട്. ഇടതുകൈയിലെ പേശിയിലെ ഞരമ്പുകള്‍ വെട്ടേറ്റ് മുറിഞ്ഞു. ഈ കൈയിലെ ഒരു വിരലിന്റെ അറ്റം മുറിഞ്ഞുപോയിട്ടുണ്ട്. ഷാര്‍ജ കുെൈവത്ത് ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ച മുസ്തഫയെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ജമാലിന്റെയും ഇടതുകൈക്കാണ് കുത്തേറ്റത്. തുന്നലിട്ട ശേഷം ജമാലിനെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. മുസ്തഫയെ ഉടന്‍ നാട്ടില്‍ കൊണ്ടുപോയി വിദഗ്ധ ചികില്‍സ നടത്താനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരുമെന്ന്്് കുറ്റിയാടി സ്വദേശി അശ്‌റഫ് പറഞ്ഞു.

No comments:

Post a Comment