കെ. ടി. അബ്ദുല്ല പ്രസിഡണ്ട്
അജ്മല്‍ സെക്രടറി
ദോഹ: ശാന്തിനഗര്‍ ഇസ്‌ലാമിക് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്ല അഹമദ് (പ്രസിഡണ്ട്), ഒതയോത്ത് പോക്കര്‍ ഹാജി (വൈസ് പ്രസിഡന്റ്), അജ്മല്‍ (ജനറല്‍ സെക്രട്ടറി), നജാഹ് കൂരങ്കോട്ടു (അസിസ്റ്റന്റ് സെക്രട്ടറി), ഇല്യാട്ടുമ്മല്‍ ഹമീദ് (ഖജാന്‍ജി) എന്നിവരാണ് സിവാ ഖത്തര്‍ എന്ന പ്രവാസി കൂട്ടായ്മയെ പുതിയ വര്‍ഷത്തില്‍ നയിക്കുക. നജാഹിന്‍റെ വീട്ടില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്. ഇ. അബ്ദുല്ല ഹാജി, കെ. കെ. അബ്ദുന്നാസര്‍, കൊടുമയില്‍ അബ്ദുറഹ്മാന്‍ ഹാജി, കെ. ടി. അബ്ദുറഹ്മാന്‍ എന്നിവര്‍ എക്സികുടിവ് കമ്മിറ്റി അംഗങ്ങളാണ്. പ്രസിഡണ്ട് കൊടുമയില്‍ അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. അജ്മല്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു.
No comments:
Post a Comment