Saturday, March 26, 2011

പുതിയ നേതൃത്വത്തിന് കീഴില്‍
പുത്തന്‍ ഉണര്‍വോടെ
ദോഹ: വേളം ശാന്തിനഗറിലെ വിദ്യാഭ്യാസ- മത - സാമൂഹ്യ സേവന രംഗങ്ങളില്‍  അവഗണിക്കാനാവാത്ത നാമധേ യമായി വളര്‍ന്ന സിവാ ഖത്തര്‍ പുതിയ വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിപാടികളോടെ പൂര്‍വാധികം ഉന്മേഷത്തോടെ പ്രവര്‍ത്തന രംഗത്ത് സജീവമാകാനുള്ള തീവ്ര ശ്രമത്തിലാണ്. കെ. ടി. അബ്ദുള്ള അധ്യക്ഷനായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുവ നേതൃത്വം ‍ഇതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇ. അബ്ദുള്ള ഹാജിയുടെ വീട്ടില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി പുതിയ പ്രവര്‍ത്തന പരിപാടികളുടെ  കരടു   രൂപം  തയാറാക്കി.   ബജറ്റില്‍ മുന്‍ വര്‍ഷത്തേക്കാള്‍ തുക വകയിരുത്തിയ സമിതി പ്രവര്‍ത്തകരില്‍ നിന്നും വരിസംഖ്യ കൃത്യമായി പിരിച്ചെടുക്കാനും പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസം, ചികിത്സ, വിവാഹം,  വീടുനിര്‍മാണം തുടങ്ങി വിവിധ സേവന മേഖലകളില്‍ കൂടുതല്‍ ക്രിയാത്മകമായി ഇടപെടാനുള്ള ശ്രമത്തിലാണ് നേതൃത്വം. അടുത്ത മാസാദ്യം ചേരുന്ന ജനറല്‍ ബോഡി പ്രവര്‍ത്തന പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുമെന്ന് പ്രസിഡന്റ്‌ അറിയിച്ചു.

No comments:

Post a Comment