Friday, April 8, 2011

മെഡിക്കല്‍ കേമ്പ് സമാപിച്ചു. സിവാ പ്രതിനിധികളുടെ സേവനം ശ്രദ്ധേയം.

ദോഹ:  ഇന്ത്യന്‍ ഇസ്ലാമിക്‌ അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഖത്തര്‍ ചാപ്‌റ്ററും സംയുക്‌തമായി സംഘടിപ്പിച്ച  പത്താമത്‌ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍  SIWA ഖത്തര്‍ പ്രതിനിധികളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.  അടുത്തിടെ ദോഹയിലെത്തിയ ഡോക്ടര്‍ ടി പി ശാകിറിനു പുറമേ പ്രസിഡന്റ്‌  കെ.ടി. അബ്ദുല്ലയും  കെ കെ നാസര്‍, എം അബ്ദുസമദ്‌, കെ അബ്ദുറഹ്മാന്‍, കെ ടി അബ്ദുറഹ്മാന്‍, അജ്മല്‍ പി തുടങ്ങി നിരവധി പ്രവര്‍ത്തകരും  പല വകുപ്പുകളിലായി സേവന നിരതരായി. അസോസിയേഷന്‍  പ്രവര്‍ത്തകര്‍ക്കൊപ്പം രാവിലെ മുതല്‍ ക്യാമ്പ്‌ അവസാനിക്കുന്നത് വരെ വിശ്രമമില്ലാതെ സേവനം ചെയ്ത സിവാ വളണ്ടിയര്‍മാരെ പ്രസിഡന്റ്‌ അഭിനന്ദിച്ചു.

ഏപ്രില്‍ എട്ട്‌ വെള്ളിയാഴ്‌ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം എട്ടുവരെ സലത്ത ജദീദിലെ താരിഖ്‌ ബിന്‍ സിയാദ്‌ ബോയ്‌സ് സെക്കന്‍ററി സ്കൂളിലായിരുന്നു ക്യാമ്പ്‌.  സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിന്റെയും ഹമദ്‌ മെഡിക്കല്‍ കോര്‍പറേഷന്റേയും  രക്ഷാധികാരത്തില്‍ നടന്ന  ഏകദിന ക്യാമ്പിന്റെ ഈ വര്‍ഷത്തെയും മുഖ്യപ്രായോജകര്‍ ഖത്തര്‍ ടെലികോം ആയിരുന്നു.
രോഗികളെയും രോഗലക്ഷണമുള്ളവരെയും കണ്ടെത്തുന്നതിന്‌ ഇന്ത്യന്‍  ഇസ്‌ലാമിക് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടാഴ്‌ചകളിലായി ദോഹയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ സ്‌കോഡ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. 2000 റിയാലിനു താഴെ വരുമാനമുള്ളവരും വിദഗ്‌ധ പരിശോധനകള്‍ക്കുംവ്യവസ്‌ഥാപിത ചികില്‍സക്കും സൗകര്യമില്ലാത്തവരുമായ ഇന്ത്യ, പാകിസ്‌താന്‍ ,ബംഗ്ലാദേശ്‌, ശ്രീലങ്ക,നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ താഴ്‌ന്ന വരുമാനക്കാരായ ആയിരക്കണക്കിന് രോഗികള്‍ക്ക്  ക്യാമ്പ്‌ ആശ്വാസമായി.  പ്രഷര്‍ , ഷുഗര്‍ , കൊളസ്‌ട്രോള്‍തുടങ്ങിയവക്ക്‌ വിശദമായ ക്ളിനിക്കല്‍  പരിശോധനയും കൗണ്‍സലിംഗും ആവശ്യമായ മരുന്നുകളും സൗജന്യമായി നല്‍കാനുള്ള സംവിധാനം ക്യാമ്പില്‍ ഒരുക്കിയിരുന്നു. ക്യാമ്പിലും അനുബന്ധ ബോധവത്‌കരണപരിപാടികളിലുമായി അയ്യായിരത്തോളം പേര്‍ പങ്കെടുതു.



No comments:

Post a Comment