റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരം ഫണ്ട്
ദോഹ: ശാന്തിനഗര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയക്ക് സ്ഥിരം വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുക, വിവാഹം, ചികിത്സ, വീടുനിര്‍മാണം തുടങ്ങി സമൂഹത്തിലെ അവശ ദരിദ്ര ജനവിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്ക് കൈത്താങ്ങ് നല്കാന് ഉതകും വിധം സ്ഥിരം റിലീഫ് ഫണ്ടിന് രൂപം നല്‍കുക തുടങ്ങി സുപ്രധാന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്കി ശാന്തിനഗര്‍ ഇസ്ലാമിക് വെല്‍ഫയര്‍ അസോസിയേഷന് ഖത്തര്‍ ആവിഷ്കരിച്ച പുതിയ വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് ഏപ്രില്‍ ഒന്നിന് ചേര്‍ന്ന ജനറല്‍ ബോഡി യോഗം അംഗീകാരം നല്കി. ചെറുകുന്ന് യു. പി. സ്കൂള്‍, എം.ഡി.എല്‍.പി സ്കൂള്‍ എന്നീ വിദ്യാലയങ്ങളിലെ അര്‍ഹരായ നൂറില്‍പരം കുട്ടികള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ യൂണിഫോം വിതരണം ചെയ്യുക, പഠനത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് വേണ്ടി സ്ഥിരം കോച്ചിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക, മദ്രസ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചു ഓരോ ക്ലാസിലും മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുക, ഖുര്‍ആന്‍ പാരായണം, മനപ്പാഠം എന്നിവയില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് കാശ് അവാര്‍ഡ് നല്‍കുക, കേളോത്ത് മുക്കില്‍ ഹോമിയോ ക്ലിനിക് സ്ഥാപിക്കുക തുടങ്ങി രണ്ടു ലക്ഷത്തിലധികം രൂപ കണക്കാക്കുന്ന വിവിധ പരിപാടികളും ഇതോടൊപ്പം നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.
ഇ. അബ്ദുള്ള, കെ. അബ്ദുറഹ്മാന്, ഓ. അബുബകര്‍, കെ.കെ. അബ്ദുന്നാസര്‍, കെ.ടി. മുബാറക്, കെ. നജാഹ്, കെ. നസീം, കെ. സാലിം എന്നിവര്‍ ഉള്‍കൊള്ളുന്ന വിവിധ സബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്കി. പ്രസിഡണ്ട് കെ.ടി. അബ്ദുള്ള അധ്യക്ഷം വഹിച്ചു. സെക്രട്ടറി അജ്മല്‍ റിപ്പോര്‍ട്ടും വാര്‍ഷിക ബജറ്റും അവതരിപ്പിച്ചു. കെ. ടി. മുബാറക് ഖുര്‍ആന്‍ ക്ലാസ്സ് നടത്തി.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteit is the high time direct our concern towards educational support. unfortunately our community supporting activities are tied up with marriage relief. I am extremely happy to know that SIWA QATAR is planing to develop a regional educational support system which is ranging from career coaching to educational loans
ReplyDelete--