Thursday, February 10, 2011

പ്രൗഢം, ഗംഭീരം


ദോഹ: ജനകീയ വികസന സമിതി ബാനറി ശന്തിനഗ
ര്‍  വാര്‍ഡില്‍ നിന്ന് വേളം പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  താര റഹീമിന് ദോഹയിലെ ശാന്തിനഗര്‍  പൗരാവലി നല്‍കിയ സ്വീകരണം പ്രൗഢോജ്വലമായി. വ്യാഴാഴ്ച രാത്രി 8 മണിക്ക്  ഹിലാലിലെ ഫ്രന്റ്‌സ് കല്ച്ചരല്‍ സെന്റര്‍ ഓഡിട്ടോറിയത്തില്‍ തിങ്ങിനിഞ്ഞ   സദസ്സിനെ സാക്ഷിനിര്‍ത്തി പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.കെ നിയാസ് (ദി പെനിന്‍സുല) സ്വീകരണപരിപാടികള്‍  ഉദ്ഘാടനം ചെയ്തു. ശാന്തിനഗര്‍ ഇസ്്‌ലാമിക് വെآഫെയര്‍ അസോസിയേഷന്‍, ഖത്തര്‍ (സിവാ ഖത്തര്‍) പ്രസിഡന്റ് കൊടുമയിآ അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കെ.ടി. അബ്ദുള്ള അഹ്മദ് അതിഥികളെ സ്വാഗതം ചെയ്തു. മുഹമ്മദ് പാറക്കടവ് (ഗള്‍ഫ് മാധ്യമം) മുഖ്യപ്രഭാഷണം നിവഹിച്ചു. എം.എം. മുഹ്‌യിദ്ദീന്‍, കെ.ടി. മുബാറക്, സമീര്‍ കാളികാവ് (ഇസ്്‌ലാമിക് യൂത്ത് അസോസിയേഷന്‍) എന്നിവര്‍ ആശംസകളര്‍പ്പി്ച്ചു. താര രഹീമിന്റെ മറുപടി പ്രസംഗത്തിന് ശേഷം 
പ്രമുഖ മാപ്പിളഗായകന്‍ മുഹമ്മദ് കുട്ടി അരീക്കോടിന്റെ  ഗാനങ്ങള്‍ പരിപാടിക്ക്  കൊഴുപ്പേകി. കെ.കെ അذുന്നാസര്‍ നന്ദി പറഞ്ഞു . നേരത്തെ അബ്ദുസ്സമാട് ഖിറാഅത്ത് നടത്തി.
വലിയ ചിത്രങ്ങള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക 
 പി.കെ നിയാസ് (ദി പെനിന്‍സുല)

മുഹമ്മദ്‌ പാറക്കടവ്

എം എം മുഹ് യുദീന്‍

No comments:

Post a Comment