Tuesday, February 15, 2011

താര റഹിമിന് യാത്രയയപ്പ് നല്‍കി
ദോഹ: സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ ശാന്തിനഗര്‍ വാര്‍ഡ് മെമ്പര്‍ താര റഹിമിന് SIWA Qatar യാത്രയയപ്പ് നല്‍കി. സലതയില്‍ വെച്ചു നടന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ്‌ കെ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എം എം മുഹിയ്ദ്ദീന്‍,അബ്ദുള്ള അഹ്മദ്കെ കെ അബ്ദുല്‍ നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  ഗള്‍ഫ്‌ പര്യടനം തനിക്കു  ഒരുപാടു അനുഭവങ്ങള്‍ പകര്‍ന്നു തന്നു എന്നും തന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ഇത്തരം പരിപാടികള്‍ക്ക് വേദി ഒരുക്കിയ എല്ലാവര്ക്കും നന്ദി അറിയിക്കുന്നു എന്നും താര റഹിം മറുപടി പ്രസംഗത്തില്‍ പറഞ്ഞു . ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളായ നിങ്ങള്‍ കരുത്ത് നല്‍കണമെന്നും നാട്ടിന്റെ നന്മക്കു വേണ്ടിയായിരിക്കും എന്‍റെ പ്രവര്‍ത്തനമെന്നു അദ്ദേഹം അറിയിച്ചു.  


ഹൃസ്വ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ താര രഹീമിന് SIWA-Qatar നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ നിന്നും .





No comments:

Post a Comment