ദോഹ:
മാറ്റത്തിന്‍റെ കാറ്റ് സ്വപ്നം കണ്ടു കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി പണിയെടുക്കണമെന്ന് മുഹമ്മദ് പാറക്കടവ് പറഞ്ഞു. താര രഹീമിന് ദോഹയില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നീതിമാനായ ഭാരനാധികരിക്കാന് ദൈവം അന്ത്യനാളില്‍ തണല്‍ വിരിക്കുക. അതുകൊണ്ടാണ് ഗാന്ധിജി ഇന്ത്യാ രാജ്യത്ത് ഖലീഫ ഉമറിന്റെ ഭരണം വേണമെന്ന് ആഗ്രഹിച്ചത്. കക്കുന്നവന്‍ സമര്‍ത്ഥന്‍, കക്കാത്തവന്‍ വിഡ്ഢി എന്നാ ധാരണ സമൂഹത്തില്‍ മൂടുറച്ചു പോയിരിക്കുന്നു. അഴിമതി ജനകീയവല്‍ക്കരിക്കപ്പെട്ട കാലത്ത് അതിനെതിരെ അടിയുറച്ചു നില്‍ക്കുന്ന, വിശ്വാസിയായ പൊതു പ്രവര്‍ത്തകര്‍ ഉണ്ടാവണം. അത്തരം ആളുകളുടെ എണ്ണമല്ല പ്രധാനം. മാറ്റത്തിന്റെ കാറ്റ് സ്വപ്നം കാണണം. മാറ്റങ്ങള്‍ നമ്മുടെ സങ്കല്പങ്ങള്‍ക്ക് അപ്പുറത്താണ് സംഭവിക്കുന്നത്. കമ്മ്യൂണിസത്തെ ക്രെംലിന്‍ കൊട്ടാരം പോലും കൈവിടും എന്ന് മൌദൂടിയെപോലെ ഉള്ള മഹാന്മാര്‍ ദീര്‍ഘ ദര്‍ശനം ചെയ്തത് ഇന്ന് പുലര്നിരിക്കുന്നു. പലിശ ഇല്ലാത്ത സാമ്പത്തിക വ്യവസ്തയെക്കുരിച്ച അദ്ദേഹത്തിന്‍റെ നിലപാട് അന്ന് ചോദ്യം ചെയ്യപ്പെട്ടു. ഇന്ന് മാന്ദ്യത്തിനു പോലും കാരണമായ പലിശക്ക് പകരം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ചെറിയ തുടക്കങ്ങള്‍ വലിയ മാറ്റത്തിന് കാരണമാകും. ഗ്രാമങ്ങളില്‍ പലിശയുടെ നീരളിപ്പിടുതത്തില്‍ അകപ്പെട്ട പാവങ്ങള്‍ക്ക് ആശ്വാസമാവുന്ന പലിശ രഹിത വായ്പാ സംവിധാനങ്ങള്‍ ഉണ്ടാവണം. കൃഷിയോടും കാര്‍ഷിക വൃതിയോടും താല്പര്യമുള്ള പുതിയ തലമുറയെ വളര്‍ത്തിയെടുക്കണം. സുരക്ഷിതമായ ജീവിത ചുറ്റുപാട് സ്രിഷ്ടിക്കപ്പെടനം മലബാറിന്റെ പെട്രോളായ തേങ്ങക്ക് വില കൂട്ടാന്‍ ശക്തമായ ലോബ്ബിയിംഗ് നടക്കണം. പുതിയ തലമുറ വായനക്കും പഠനത്തിനും ചിന്തക്കും പ്രാമുഖ്യം നല്‍കണം. ഇങ്ങനെ, കേരളത്തിന് തന്നെ മാതൃകയാവാന്‍ ശാന്തിനഗരിനു സാധിക്കും. അല്ലാഹുവിനു മുമ്പില്‍ ചോദ്യം ചെയ്യപ്പെടുന്നതിനെ ഭയപ്പെടുന്ന വിശ്വാസിയായ പൊതു പ്രവര്തകര്‍ക്കാന് ഇത്തരം കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുക എന്ന് അദ്ദേഹം ഉണര്‍ത്തി.
No comments:
Post a Comment