Monday, March 5, 2012

സിവ ഖത്തര്‍ : അവാര്‍ഡ്‌ ദാനം


ദോഹ: ശാന്തിനഗര്‍ അല്‍മദ്രസത്തുല്‍ ഇസ്ലാമിയയിലെ 5,6,7 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്, ഖുര്‍ആന്‍ പാരായണം, ഹിഫ്ള് എന്നിവയില്‍ ഒന്ന്, രണ്ടു, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്കും ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ രദീഅക്കും, ഇന്റര്‍‍ സോണ്‍ 'B' സോണ്‍ കലോത്സവ‍ങ്ങളില്‍  മലയാളം ഉപന്യാസത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഇ.കെ റമീസിനും സിവ ഖത്തര്‍ അവാര്‍ഡ്‌ നല്‍കുന്നു . അടുത്ത മാസം നടക്കുന്ന മദ്രസയുടെ വാര്‍ഷിക ആഘോഷ പരിപാടിയില്‍ വെച്ചാണ് അവാര്‍ഡ്‌ നല്‍കുന്നത്.  പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കും

Monday, February 13, 2012

കൊടുമയില്‍ അബ്ദുറഹ്മാന്‍ പരിശുദ്ധ ഉംറക്ക്


ദോഹ: പരിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ വേണ്ടി ഈ മാസം 15 നു യാത്ര തിരിക്കുന്ന സിവാ ഖത്തര്‍ മുന്‍ പ്രസിഡന്റ്‌ കൊടുമയില്‍  അബ്ദുറഹ്മാനും ഭാര്യ മാമിക്കും യാത്ര മംഗളം നേരാം. മഖ്‌ബൂലും മബ്‌റൂറുമായ ഉംറ നിര്‍വഹിച്ചു പ്രയാസരഹിതമായി തിരിച്ചെത്താന്‍ വേണ്ടി പ്രാര്‍ഥിക്കാം. 

15-02-12, ബുധനാഴ്ച 3 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഓഫീസില്‍ നിന്ന് പുറപ്പെടുന്ന ഗ്രൂപിലാണ് ഇവര്‍ പുറപ്പെടുന്നത്. അദ്ദേഹവുമായി‍ +974-55881486, +975-44125265 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Sunday, February 5, 2012

വി .കെ മൊയ്തുക്ക : സ്നേഹം നല്‍കി ജീവിതം ധന്യ മാക്കിയ വ്യക്തിത്വം


ദോഹ : താനുമായി ബന്ധപ്പെടുന്ന ഏവര്‍ക്കും കരുതിവെപ്പില്ലാത്ത സ്നേഹം നല്‍കി വിശാല 
സുഹൃ ബന്ധം നിലനിര്‍ത്തിയിരുന്ന വ്യക്തിത്വ മായിരുന്നു കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ 
ജമാ അതെ ഇസ്‌ലാമി പ്രവര്‍ത്തകനും ശാന്തിനഗര്‍ അതൌഹീദ് എജുക്കേഷനല്‍ ട്രസ്റ്റു അസിസ്റ്റന്റ്‌ 
സെക്രടരിയുമായിരുന്ന വി കെ.മൊയ്തുക്ക യെന്നു സിവാ ഖത്തര്‍ അന്ശോചന യോഗം അഭിപ്രായപ്പെട്ടു .

ജാതിമതഭേദമന്യേ വിശാല  സുഹൃ ബന്ധമായിരുന്നു അദ്ദേത്തിനുണ്ടായിരുന്നത്  . ആരാധനകളില്‍ 
അദ്ദേ ഹത്തിന്‍റെ കൃത്യ നിഷ്ട്ടയും മാതൃകപരമായിരുന്നു . നാട്ടിലെ ഇസ്ലാമിക സ്ഥാപനങ്ങളുടെയും 
സംരംഭങ്ങളുടെയുംപുരോഗതിക്കു വേണ്ടി അദ്ദേഹം അര്‍പ്പിച്ച സേവനങ്ങളും യോഗം അനുസ്മരിച്ചു . 
നമ്മെ വിട്ടുപിരിഞ്ഞ മുന്‍കാല ത്യാഗി വര്യന്മാരുടെ വിടവ് നികത്താന്‍ പുതു തലമുറ മുന്നോട്ടു വരണമെന്നും 
യോഗം അഭിപ്പ്രായപ്പെട്ടു . കെ അബ്ദുറഹ്മാന്‍  , ഒ അബൂബകര്‍ , കെ ടി അബ്ദുറഹ്മാന്‍ , എം . അബ്ദുസ്സമദ് , കെ ടി മുബാറക് എന്നിവര്‍ സംസാരിച്ചു . സിവാ പ്രസിഡണ്ടു  കെ ടി അബ്ദുല്ല അഹമദ് അധ്യക്ഷത വഹിച്ചു .  

Saturday, February 4, 2012

സിവാ ഖത്തറിന് പുതിയ ഭാരവാഹികള്‍


ദോഹ: ശാന്തിനഗര്‍ ഇസ്‌ലാമിക് വെല്‍ഫെര്‍ അസോസിയേഷന് 2012 - 2014 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ
തെരഞ്ഞെടുത്തു . വക്റ കൊടുമ യില്‍ ഹൌസില്‍ ചേര്‍ന്ന സിവാ ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത് .

ഭാരവാഹികള്‍ : ഒ അബൂബകര്‍ (പ്രസിഡണ്ടു ) കെ ടി അബ്ദുല്ല അഹമദ്( വൈ .പ്രസിഡണ്ടു), അജ്മല്‍ പുത്തലത്ത് ( ജന .സെക്രടരി) കെ . മുഹമ്മദ്‌ സാലിം (സെക്രടരി), ജി കെ .മൂസക്കുട്ടി ( ട്രഷറര്‍ )

എക്സികുടിവ് മെമ്പര്‍മാര്‍ : കെ അബ്ദുറഹ്മാന്‍ , ഇ . അബ്ദുല്ല , എം . അബ്ദുസ്സമദ് , ഇ . അബ്ദുല്‍ഹമീദ് ,പി കെ റബീ ഹു .

സിവാ കോ ര്‍ ഡി നേ റ്റര്‍ മാര്‍ : കെ ടി ശരീഫ് , പി കെ റബീ ഹു, നജാഹ് കെ ,ഡോ .മുഹമ്മദ്‌ അസ്ലം , നദീം .ഒ ,സാലിം കെ  .

ജനറല്‍ ബോഡി യോഗത്തില്‍ എം അബ്ദുസ്സമദ് ഖി റാ അത്ത് നടത്തി . പ്രസിഡണ്ടു  കെ ടി അബ്ദുല്ല അഹമദ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡണ്ടു കെ ടി അബ്ദുറഹ്മാന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി .  കൊടുമയില്‍  അബ്ദുറഹ്മാന്‍ ഉല്‍ബോധനവും പ്രാര്‍ഥനയും നിര്‍വഹിച്ചു










Friday, February 3, 2012

സന്തപ്ത കുടുംബത്തിന് സാന്ത്വന സ്പര്‍ശമായി അമീറെത്തി




വേളം: കഴിഞ്ഞ ദിവസം അന്തരിച്ച വേളം ശാന്തിനഗറിലെ വി.കെ മൊയ്തുഹാജിയുടെ ബന്ധുമിത്രാദികള്‍ക്ക് പ്രാര്‍ഥനയും ആശ്വാസവാക്കുകളുമായി ജമാഅത്തെ ഇസ്‌ലാമി കേരള അമീറെത്തി. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പരേതന്റെ വീട്ടിലെത്തിയ അമീര്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതോടൊപ്പം പരേതന് വേണ്ടി ചെയ്യാനുള്ള ബാധ്യതകളെക്കുറിച്ച് ഉണര്‍ത്തുകയും ചെയ്തു. ഹല്‍ഖാ നാസിം പി. അശ്‌റഫ്, വാര്‍ഡ് മെമ്പര്‍ താര റഹീം, ടി. മുഹമ്മദ്, പ്രൊഫ. അബ്ദുറഹ്മാന്‍, ജി. കെ. കുഞ്ഞബ്ദുല്ല, ചെറുകുന്ന് ഹല്‍ഖാ നാസിം കെ.കെ മുനീര്‍ തുടങ്ങിയവരും അമീറിനൊപ്പം സന്നിഹിതരായിരുന്നു. ആര്‍.പി. ഇബ്‌റാഹിം, രോഗശയ്യയില്‍ കിടക്കുന്ന സി. എം. കുഞ്ഞബ്ദുല്ല ഹാജി എന്നിവരെയും അമീര്‍ വീടുകളില്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളിലും പ്രസ്ഥാനബന്ധുക്കളിലും സന്ദര്‍ശനം ആശ്വാസം പകര്‍ന്നു.


Saturday, December 10, 2011

കലണ്ടര്‍ പ്രകാശനം ചെയ്തു.


ദോഹ: കെ.ടി അബ്ദുറഹ്മാന്റെ വീട്ടില്‍ വെച്ച് ചേര്‍ന്ന സിവാ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് 2012 വര്‍ഷത്തേക്കുള്ള ബഹു വര്‍ണ്ണ കലണ്ടര്‍, പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ എം എം മുഹ്യുദ്ധീന്‍ , ഡോക്ടര്‍ ടി.പി ശാകിര്‍നു ആദ്യ പ്രതി നല്‍കിക്കൊണ്ട്  പ്രകാശനം ചെയ്തു. ശന്തിനഗരിന്റെ പ്രകൃതി സൌന്ദര്യം പകര്‍ത്തിയെടുത്ത ചിത്രങ്ങളോട് കൂടിയ കലണ്ടര്‍,കെട്ടിലും മട്ടിലും  വ്യത്യസ്തത പുലര്‍ത്തി. സിവാ പ്രവര്‍ത്തകര്‍ കോപികള്‍ ഖത്തറില്‍ വിതരണം ചെയ്യും . നാട്ടിലെ പ്രവര്‍ത്തകര്‍ സിവാ കലണ്ടര്‍  മഹല്ലിലെ എല്ലാ വീടുകളിലും എത്തിക്കും

പ്രസിഡണ്ട്‌ കെ ടി അബ്ദുല്ല അഹ്മെദ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം .എം മുഹയിദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തി. ആദില്‍  കെ.ടി ഖിറാഅത്ത് നടത്തി . കെ ടി അബ്ദുറഹ്മാന്‍ ഉല്‍ബോധനവും പ്രാര്‍ഥനയും നടത്തി




 







Monday, December 5, 2011

സിവാ ഖത്തര്‍ - കലണ്ടര്‍ 2012 പ്രകാശനം

ദോഹ: സിവാ ഖത്തര്‍ പുറത്തിറക്കുന്ന 2012 വര്‍ഷത്തേക്കുള്ള കലണ്ടര്‍ പ്രകാശനം   അടുത്ത വെളിയാഴ്ച (09-12-2011) നടക്കുന്ന ജനറല്‍ ബോഡിയില്‍ വച്ച് നടത്തുമെന്ന്  പ്രസിഡന്റ്‌ അറിയിച്ചു. 

09-12-11, വെള്ളിയാഴ്ച ഇ അബ്ദുള്ള ഹാജിയുടെ വീട്ടില്‍ വെച്ച് ഉച്ച ഭക്ഷണത്തോടെ നടക്കുന്ന പരിപാടിയില്‍ എം എം മുഹ്യുദീന്‍ മുഖ്യാഥിതി ആയിരിക്കും. യോഗത്തില്‍  എല്ലാ സിവാ പ്രവര്‍ത്തകരും നിര്‍ബന്ധമായും പങ്കെടുക്കുക.