Wednesday, March 30, 2011

28 അംഗ ഭരണ സമിതി. മദ്രസ ഭാരവാഹികളെ ഉടന്‍ തെരഞ്ഞെടുക്കും.


വേളം: പ്രസിഡണ്ട്‌ ഇല്യാട്ടുമ്മല്‍ മുഹമ്മദ്‌ ഹാജിയുടെ അധ്യക്ഷതയില്‍ മദ്രസ ഹാളില്‍ ചേര്‍ന്ന വിപുലമായ ജനറല്‍ ബോഡി യോഗം ശാന്തിനഗര്‍ അല്‍ മദ്രസത്തുല്‍ ഇസലാമിയയുടെ പുതിയ വര്‍ഷതെക്കുള്ള 28 അംഗ ഭരണ സമിതിക്ക് രൂപം നല്‍കി. ഇ.മുഹമ്മദ് ഹാജി, എം. സലീം മാസ്റ്റര്, ‍ എം. ഇബ്രാഹീം മാസ്റ്റര്‍, പ്രൊഫസര്‍ കെ. അബ്ദുറഹ്മാന്‍ , വരിക്കോളി ഇബ്രാഹിം ഹാജി, സി.യെം.സി. കുഞ്ഞബ്ദുല്ല, സി. എം . കുഞ്ഞമ്മദ്, മോരങ്ങട്ടു ഹമീദ് മാസ്റ്റര്, ‍ എ.കെ. മജീദ്‌, താര രഹീം, പി.കെ. അഷ്റഫ് മാസ്റ്റര്‍, വി.എം. കുഞ്ഞബ്ദുള്ള, ടി. ശാക്കിര്‍, പുത്തലത്ത് അഷ്റഫ്, കെ. അസ്ലം, ഇല്യാട്ടുമ്മല്‍ ബഷീര്‍ മാസ്റ്റര്‍, ഇല്യാട്ടുമ്മല്‍ മജീദ്, ജീ. കെ. കുഞ്ഞബ്ദുല്ല, കെ.ടി. അമീന്‍ മാസ്റ്റര്, ‍ എം. സി. മൊയ്തു, കെ.കെ. ബഷീര്‍ ഹാജി, വി. കെ. അമ്മാദ്, എ. കെ. സലിം മാസ്റ്റര്‍, ആര്‍. പി. മൊയ്തു ഹാജീ, അക്ലിയത്ത് അമ്മദ് ഹാജി, പി. കെ. അബ്ദുസ്സമദ്, എം. നജീബ് മാസ്റ്റര്‍, കെ. മജീദ്‌ മാസ്റ്റര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. സെക്രട്ടറി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് ഇ. മുഹമ്മദ്‌ ഹാജി നേതൃത്വം നല്‍കി. ഈയാഴ്ച ചേരുന്ന സമിതി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് സെക്രട്ടറി എം. സലിം മാസ്റ്റര്‍ അറിയിച്ചു.

Tuesday, March 29, 2011


മഹല്ല് മീറ്റിംഗ്
ജനറല്‍ ബോഡി യോഗം  01 /04 /2011 
വെള്ളിയാഴ്ച ജുമു അക്കുശേഷം മതാര്‍ 
കദീമിലെ  അബ്ദുള്ള സാഹിബിന്റെ 
വീട്ടില്‍ വെച്ചു ചേരുന്നതാണ്.എല്ലാവരും 
നിര്‍ബന്ധമായും പങ്കെടുക്കണം.
യോഗത്തിന് വരാന്‍ പറ്റാത്തവര്‍ 
മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.


Monday, March 28, 2011

"പച്ച വയനാമുറി"യുടെ ഉദ്ഘാടനം ഏപ്രില്‍ 2 ശനിയാഴ്ച


ശാന്തിനഗറിന്റെ നവോത്ധാന ശില്‍പി ഇ.ജെ. മമ്മു സാഹിബിന്റെഓര്‍മ്മയ്ക്കായി എസ്.ഐ.ഒ. കുരുഡ യൂണിറ്റ് എളവനച്ചാല്‍ ജുമാമസ്ജിദ് പരിസരത്ത് സ്ഥാപിച്ച "പച്ച വയനാമുറി"യുടെ ഉദ്ഘാടനം ഏപ്രില്‍ 2 ശനിയാഴ്ച വേളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ താരറഹീം നിര്‍വ്വഹിക്കും. എളവനച്ചാല്‍ ജുമാ മസ്ജിദ് ഖതീബ് എം. സഈദ് മൌലവി, ഇമാം മാവിലാട്ട് അമ്മദ് മുസല്യാര്‍, കുന്നങ്കണ്ടി അഷ്റഫ്, സി.യെം. ദാമോദരന്‍, കെ. ദിനേശന്‍, ഇ.ജെ. അഫ്സല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും

Sunday, March 27, 2011

സിവക്ക് പുതിയ ലോഗോ ദോഹ: സിവാ ഖത്തര്‍ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ട ഖത്തറിലെ ശാന്തിനഗര്‍ നിവാസികളുടെ കൂട്ടായ്മക്ക് പുതിയ ലോഗോ തയാറാവുന്നു. അടുത്ത മാസാദ്യം ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ലോഗോ പ്രകാശനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Saturday, March 26, 2011

പുതിയ നേതൃത്വത്തിന് കീഴില്‍
പുത്തന്‍ ഉണര്‍വോടെ
ദോഹ: വേളം ശാന്തിനഗറിലെ വിദ്യാഭ്യാസ- മത - സാമൂഹ്യ സേവന രംഗങ്ങളില്‍  അവഗണിക്കാനാവാത്ത നാമധേ യമായി വളര്‍ന്ന സിവാ ഖത്തര്‍ പുതിയ വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിപാടികളോടെ പൂര്‍വാധികം ഉന്മേഷത്തോടെ പ്രവര്‍ത്തന രംഗത്ത് സജീവമാകാനുള്ള തീവ്ര ശ്രമത്തിലാണ്. കെ. ടി. അബ്ദുള്ള അധ്യക്ഷനായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുവ നേതൃത്വം ‍ഇതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇ. അബ്ദുള്ള ഹാജിയുടെ വീട്ടില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി പുതിയ പ്രവര്‍ത്തന പരിപാടികളുടെ  കരടു   രൂപം  തയാറാക്കി.   ബജറ്റില്‍ മുന്‍ വര്‍ഷത്തേക്കാള്‍ തുക വകയിരുത്തിയ സമിതി പ്രവര്‍ത്തകരില്‍ നിന്നും വരിസംഖ്യ കൃത്യമായി പിരിച്ചെടുക്കാനും പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസം, ചികിത്സ, വിവാഹം,  വീടുനിര്‍മാണം തുടങ്ങി വിവിധ സേവന മേഖലകളില്‍ കൂടുതല്‍ ക്രിയാത്മകമായി ഇടപെടാനുള്ള ശ്രമത്തിലാണ് നേതൃത്വം. അടുത്ത മാസാദ്യം ചേരുന്ന ജനറല്‍ ബോഡി പ്രവര്‍ത്തന പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുമെന്ന് പ്രസിഡന്റ്‌ അറിയിച്ചു.

Tuesday, March 22, 2011

കെ. ടി. അബ്ദുല്ല പ്രസിഡണ്ട്‌
അജ്മല്‍ സെക്രടറി
ദോഹ: ശാന്തിനഗര്‍ ഇസ്‌ലാമിക് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്ല അഹമദ് (പ്രസിഡണ്ട്‌), ഒതയോത്ത് പോക്കര്‍ ഹാജി (വൈസ് പ്രസിഡന്റ്‌), അജ്മല്‍ (ജനറല്‍ സെക്രട്ടറി), നജാഹ് കൂരങ്കോട്ടു (അസിസ്റ്റന്റ്‌ സെക്രട്ടറി), ഇല്യാട്ടുമ്മല്‍ ഹമീദ് (ഖജാന്‍ജി) എന്നിവരാണ് സിവാ ഖത്തര്‍ എന്ന പ്രവാസി കൂട്ടായ്മയെ പുതിയ വര്‍ഷത്തില്‍ നയിക്കുക. നജാഹിന്‍റെ വീട്ടില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്. ഇ. അബ്ദുല്ല ഹാജി, കെ. കെ. അബ്ദുന്നാസര്‍, കൊടുമയില്‍ അബ്ദുറഹ്മാന്‍ ഹാജി, കെ. ടി. അബ്ദുറഹ്മാന്‍ എന്നിവര്‍ എക്സികുടിവ് കമ്മിറ്റി അംഗങ്ങളാണ്. പ്രസിഡണ്ട്‌ കൊടുമയില്‍ അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. അജ്മല്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ട്‌ യോഗം അംഗീകരിച്ചു.