Thursday, June 30, 2011




സിവാ ഖത്തര്‍ വക യുണിഫോം ശാന്തിനഗര്‍ സ്കൂളില്‍ വാര്‍ഡ്‌ മെമ്പര്‍ താര രഹീം വിതരണം ചെയ്യുന്നു. പി.ടി.എ പ്രസിഡന്റ്‌ ഓ.കെ. റിയാസ് സമീപം.





Sunday, June 19, 2011

പുത്തലത്ത് മുസ്തഫയെ സി.ഐ.ഡി ചമഞ്ഞെത്തിയവര്‍ ആക്രമിച്ചു.


ഷാര്‍ജ: ഷാര്‍ജയിലെ അല്‍ഖാസിമിയ ഭാഗത്ത് സി.ഐ.ഡി ചമഞ്ഞെത്തിയവര്‍ രണ്ട് മലയാളികളെ കത്തി കൊണ്ട് വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. പുത്തലത്ത് മുസ്തഫ, കുറ്റിയാടി സ്വദേശി ജമാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മുസ്തഫക്ക് മാരകമായി മുറിവേറ്റിട്ടുണ്ട്. ഇടതുകൈയിലെ പേശിയിലെ ഞരമ്പുകള്‍ വെട്ടേറ്റ് മുറിഞ്ഞു. ഈ കൈയിലെ ഒരു വിരലിന്റെ അറ്റം മുറിഞ്ഞുപോയിട്ടുണ്ട്. ഷാര്‍ജ കുെൈവത്ത് ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ച മുസ്തഫയെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ജമാലിന്റെയും ഇടതുകൈക്കാണ് കുത്തേറ്റത്. തുന്നലിട്ട ശേഷം ജമാലിനെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. മുസ്തഫയെ ഉടന്‍ നാട്ടില്‍ കൊണ്ടുപോയി വിദഗ്ധ ചികില്‍സ നടത്താനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരുമെന്ന്്് കുറ്റിയാടി സ്വദേശി അശ്‌റഫ് പറഞ്ഞു.
യുണിഫോം വിതരണം തുടങ്ങി

വേളം: ചെറുകുന്ന് ഗവ. യു. പി. സ്കൂളിലും ശാന്തിനഗര്‍ എം.ഡി. എല്‍. പി സ്കൂളിലും പഠിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി സിവാ ഖത്തര്‍ സ്പോണ്സര്‍ ചെയ്ത യുണിഫോം തുണിത്തരങ്ങളുടെ വിതരണം തുടങ്ങി. ജൂണ്‍ പതിനെട്ടിന് യു. പി. സ്കൂള്‍ ഹാളില്‍ നടന്ന രക്ഷിതാക്കളുടെ ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഡ്‌ മെമ്പര്‍ ഷിജി കാവില്‍, സിവാ പ്രതിനിധി കെ. കെ. അബ്ദുല്‍ നാസര്‍ എന്നിവര്‍ വിതരണം ഉദ്ഘാടനം ചെയ്തു. ഹാളില്‍ തിങ്ങി നിറഞ്ഞ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത സിവാ പ്രതിനിധി സിവായുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പരിചയപ്പെടുത്തി സംസാരിച്ചു. നൂറോളം കുട്ടികള്‍ക്കാണ് ഇവിടെ യുണിഫോം വിതരണം ചെയ്യുന്നത്. നേരത്ത നടന്ന സ്കൂള്‍ പ്രവേശനോല്സവത്തില്‍ വെച്ച് യുനിഫോമിനുള്ള തുക സിവക്ക് വേണ്ടി ജമാഅത്തെ ഇസ്ലാമി ശാന്തിനഗര്‍ ഘടകം നാസിം പി. അഷ്‌റഫ്‌ സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് സുലോചന ടീച്ചര്‍ക്ക്‌ കൈമാറിയിരുന്നു.

എം ഡി എല്‍ പി സ്കൂളിലേക്കുള്ള യുണിഫോം ജമാഅതുമായി സഹകരിച്ചുകൊണ്ട് സിവാ നേരിട്ടാണ് വിതരണം ചെയ്യുന്നത്. ഇതിനായി രൂപീകൃതമായ കമ്മിറ്റി വിതരണത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. നേരിട്ട് വീടുകളില്‍ എത്തിച്ചു കൊടുക്കാനാണ് പരിപാടി. തിങ്കളാഴ്ചയോടെ വിതരണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൂള്‍ അധികൃതര്‍ നല്‍കിയ ലിസ്റ്റ് അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. മുപ്പത്തി അഞ്ചു കുട്ടികള്‍ക്ക് ഇതനുസരിച്ച് യുനിഫോമിനുള്ള തുണികള്‍ ലഭിക്കും. വാര്‍ഡ്‌ മെമ്പര്‍ താര രഹീം, വി. കെ. അബ്ദുല്‍ സമദ്, സിവാ പ്രതിനിധി കെ. കെ. അബ്ദുല്‍ നാസര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.



Wednesday, June 8, 2011

പ്രൊഫ . അബ്ദുറഹ്മാന് സ്വീകരണം ; ഫണ്ട് പിരിവിനു ഗംഭീര തുടക്കം .


ദോഹ : വേളം ശാന്തിനഗര്‍ അതൌഹീദ് എഡ്യു ക്കേഷനല്‍ ട്രസ്റ്റിന്റെ വിവിധ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിന്നായി ഖത്തറി ലെത്തിയ  പ്രൊഫ . കെ . അബ്ദുറഹ്മാന്   ശാന്തിനഗര്ഇസ്ലാമിക് വെല്ഫെയര്അസോസിയേഷന്റെ ( സിവാ ഖത്തര്‍ ) ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി . . അബൂബകര്സാഹിബിന്റെ വീട്ടില്‍നടന്നസ്വീകരണ യോഗത്തില്‍പ്രസിടണ്ട് കെ ടി അബ്ദുല്ല അധ്യക്ഷധ വഹിച്ചു . അബൂബകര്ഖുര്ആന്ക്ലാസ്സ്നടത്തി .
ശാന്തിനഗര്അല്മദ്രസത്തുല്‍ഇസ്ലാമിയ & മദ്രസത്തുല്ബനാതിന്റെ പഴയ കാല ചരിത്രം അയവിറക്കിക്കൊണ്ട് പ്രൊഫ . അബ്ദുറഹ്മാന്നടത്തിയ പ്രഭാഷണം വികാരതള്ളിച്ചയോടുകൂടിയാണ് സദസ്സ്ശ്രവിച്ചത് . സ്ഥാപനത്തിന്റെ വളര്ച്ചക്കും പുരോഗതിക്കും വേണ്ടി പ്രവര്ത്തിച്ച മുന്കാല നേതാക്കള്ക്കും പ്രവര്ത്തകര്ക്കും വേണ്ടി ഉള്ളുരുകി പ്രാര്ഥിച്ചുകൊണ്ടാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത് . ശേഷം കെ ടി അബ്ദുറഹ്മാന്‍  ല്‍ബോധനം നിര്വഹിച്ചു .

യോഗത്തില്പങ്കെടുത്ത മുഴുവന്അംഗങ്ങളും പരമാവധി സംഖ്യ സദഖ : ല്‍കി ക്കൊണ്ട്ഫണ്ട് പിരിവിനു ഗംഭീര തുടക്കം കുറിച്ചു.

Sunday, June 5, 2011

ചെറുകുന്ന് സ്കൂളില്‍ യൂണിഫോം വിതരണത്തിനുള്ള തുക പി. അഷ്‌റഫ്‌ സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് സുലോചന ടീച്ചര്‍ക്ക്‌ കൈമാറുന്നു.

ചെറുകുന്ന് യു. പി. സ്കൂളില്‍ യൂണിഫോം വിതരണം:

തുക tകൈമാറി

വേളം: ചെറുകുന്ന് യു. പി. സ്കൂളിലെ ഏറ്റവും അര്‍ഹരായ അമ്പതു കുട്ടികള്‍ക്ക് സിവാ ഖത്തര്‍ വക യൂണിഫോം വിതരണത്തിന് വേണ്ടി അനുവദിച്ച തുക സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് സുലോചന ടീച്ചര്‍ക്ക്‌ കൈമാറി. സിവക്ക് വേണ്ടി ജമാഅത്തെ ഇസ്ലാമി ശാന്തിനഗര്‍ നാസിം പുത്തലത്ത് അശ്രഫാണ് ജൂണ്‍ ഒന്നിന്റെ പുതിയ പ്രഭാതത്തില്‍ സ്കൂള്‍ മുറ്റത്ത് അണി നിരന്ന കുട്ടികളെയും പഞ്ചായത്ത് പ്രസിടന്റ്റ് അടക്കമുള്ള ജനപ്രതിനിധികളെയും സാക്ഷിയാക്കി തുക കൈമാറിയത്. പ്രവേശനോത്സവം കേമമാക്കാന്‍ സ്കൂള്‍ മുറ്റത്ത് അണിനിരന്ന കൊച്ചു മിടുക്കന്മാരും മിടുക്കികളും സിവാ പ്രതിനിധികള്‍ക്ക് സ്വാഗതമോതി. കഴിഞ്ഞ വര്ഷം തന്റെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് സ്കൂളിനു വേണ്ടി സംഖ്യ അനുവദിക്കാന്‍ തീരുമാനിച്ച സിവയെ പ്രത്യേകം അഭിനന്ദിക്കുന്നു എന്ന് ഹെഡ് മിസ്ട്രെസ്സ് തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ജമാഅത്തെ ഇസലാമി ചെറുകുന്ന് നാസിം സലിം മാസ്റ്റര്‍, സിവാ പ്രതിനിധി കെ.കെ. അബ്ദുല്‍ നാസര്‍ , കെ. ടി. മുഹമ്മദ്‌ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. യൂണിഫോം വിതരണത്തിനായി പ്രത്യേകം ചടങ്ങ് സംഘടിപ്പിക്കും എന്ന് ടീച്ചര്‍ പറഞ്ഞു.

Saturday, June 4, 2011

കരിയര്‍ ഗൈടന്‍സ് പുതിയ അനുഭവമായി
വേളം: എസ്. എസ്. എല്‍. സി, പ്ലസ്‌ ടൂ വിദ്യാര്തികള്‍ക്ക് വേണ്ടി ശാന്തിനഗര്‍ മഹല്ല് കമ്മിറ്റി സിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ച കരിയര്‍ ഗൈടന്‍സ് ക്ലാസും മഹല്ല് വിദ്യാഭ്യാസ സംഗമവും ശ്രദ്ധേയമായി.
ശാന്തിനഗര്‍ സ്കൂളില്‍ രാവിലെ നടന്ന ക്ലാസില്‍ അറുപതിലധികം കുട്ടികളാണ് പങ്കെടുത്തത്. പ്രമുഖ ട്രെയിനര്‍ മജീദ്‌ മൂത്തേടം ( ഐ. എം . ജി കോഴിക്കോട് ) നേതൃത്വം നല്‍കി. ക്ലാസിനു ശേഷം ഉപരിപഠനം, തൊഴില്‍ എന്നിവ സംബന്ധിച്ച കുട്ടികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. വാര്‍ഡ്‌ മെമ്പര്‍ താര രഹീം ഉത്ഘാടനം നിര്‍വഹിച്ചു. ഹാളില്‍ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിന് ശേഷം ആരംഭിച്ച വിദ്യാഭ്യാസ സംഗമത്തില്‍ മഹല്ല് പ്രസിഡന്റ്‌ എം. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. ഡോ. എന്‍ മുഹമ്മദാലി സംഗമം ഉത്ഘാടനം ചെയ്തു. ഡോ. മുഹമ്മദ്‌ നജീബ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സിവാ പ്രതിനിധി കെ. കെ. അബ്ദുല്‍ നാസര്‍, സോളിടാരിടി പ്രസിഡന്റ്‌ ബഷീര്‍, മെസ്സേജ് പ്രതിനിധി അബ്ദുല്‍ സമദ് മാസ്റ്റര്‍, എം. സിദ്ധിക് മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കണ്‍വീനര്‍ കെ.വി അബ്ദുല്‍ മജീദ്‌ മാസ്റ്റര്‍ പ്രദേശത്തിന്റെ വിദ്യാഭ്യാസ മികവു സദസ്സിനു പരിചയപ്പെടുത്തി. റാങ്ക് ജേതാക്കളെ പ്രതിനിധീകരിച്ചു പി. അഷ്‌റഫ്‌, സി.എം രധീആ എന്നിവര്‍ സംസാരിച്ചു. മഹല്ല് സെക്രട്ടറി പി. കെ അഷ്‌റഫ്‌ മാസ്റ്റര്‍ നന്ദി പറഞ്ഞു.

Friday, June 3, 2011



പ്രൊഫസര്‍ കെ അബ്ദുറഹ്മാന് സിവാ ഖത്തര്‍ ഒരുക്കിയ സ്വീകരണത്തില്‍ നിന്ന്. 


ഫോട്ടോകള്‍ വലുതായി കാണാന്‍ അവയില്‍ ക്ലിക്ക് ചയ്യുക. 














Wednesday, June 1, 2011

സിവാ ജനറല്‍ ബോഡിയില്‍ പ്രൊഫ . അബ്ദുറഹ്മാന്‍ പങ്കെടുക്കും

ദോഹ: ജുണ്‍ 3  വെള്ളിയാഴ്ച  ഉച്ചക്ക് 12:45  നു മദീന ഖലീഫയിലെ ഒതയോത്ത് പോക്കര്‍ സാഹിബിന്റെ വീട്ടില്‍ വെച്ച് നടക്കുന്ന സിവാ ഖത്തര്‍ മഹല്ല് യോഗത്തില്‍  ശാന്തിനഗര്‍ അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ,മാനേജിംഗ്കമ്മിറ്റിപ്രസിഡന്റ്റ്‌  കൂരന്കോട്ടു അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പങ്കെടുക്കും . മുഴുവന്‍ മഹല്ല് കമ്മിറ്റി മെമ്പര്‍മാരും അനുഭാവികളും കൃത്യ സമയത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ജുമുഅ നമസ്കാരത്തിന്  പോക്കര്‍ സാഹിബിന്റെ വീടിനു അടുത്തുള്ള  പള്ളിയില്‍ എത്തണമെന്ന്  പ്രസിഡന്റ്റ്‌  കെ ടി അബ്ദുല്ല  അറിയിച്ചു .
യാത്രാ സൗകര്യം ആവശ്യ മുള്ളവര്‍
താഴെ കൊടുത്ത നമ്പരുകളില്‍ ബന്ധപ്പെടെണ്ടതാണ് . 66303770 , 33423018