Thursday, May 26, 2011

ജനറല്‍ ബോഡി



ജനറല്‍ ബോഡി

സിവാ ഖത്തറിന്റെ ജനറല്‍ ബോഡി യോഗം
03 /06 /2011  വെള്ളിയാഴ്ച ജുമാ അക്കു ശേഷം
മദിന  ഖലീഫയില്‍   (ഒ. പി അബൂബക്കറുടെ വീട്ടില്‍) വെച്ചു
ചേരുന്നതാണ്.
പ്രൊഫസര്‍ കെ. അബ്ദുല്‍ റഹ്മാന്‍ സാഹിബ്‌
പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാവരും കൃത്യ സമയത്ത് തന്നെ
എത്തിച്ചേരുക. വരാന്‍
പറ്റാത്തവര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

ജുമാ നമസ്കാരത്തിന് എല്ലാവരും
മദീന ഖലിഫയില്‍ എത്തേണ്ടതാണ്



Sunday, May 22, 2011

പ്രൊഫസ്സര് കെ. അബ്ദുറഹ്മാന് ദോഹയിലെത്തി

അല്മദ്രസത്തുല്ഇസ്ലാമിയ  മാനേജിംഗ് കമ്മിറ്റി  പ്രസിഡണ്ടും മൊകേരി  ഗവ : കോളേജു റിട . പ്രോഫസ്സറുമായ കെ.അബ്ദുരമാന്‍  ദോഹയിലെത്തിഇന്നലെ ദോഹ ഇന്റര്നാഷണല്എയര്പോര്ടില്‍   ശാന്തിനഗര് ഇസ്ലാമിക് വെല്ഫയര്അസോസിയേഷന്‍ ( SIWA QATAR )  പ്രവര്ത്തകരും നാട്ടുകാരും ചേര്‍ന്ന് അദ്ധേഹത്തെ  സ്വീകരിച്ചു.



Thursday, May 19, 2011

സിവാ ഖത്തര്‍ - മഹല്ല് ജമാഅത്ത് സംയുക്ത സംരംഭം: വിദ്യാഭ്യാസ സംഗമം മെയ്‌ 22 നു
വേളം: സിവാ ഖത്തര്‍ സഹകരണത്തോടെ വേളം ശാന്തിനഗര്‍ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന ഏക ദിന വിദ്യാഭ്യാസ പരിപാടി ഞായറാഴ്ച രാവിലെ പത്തു മണിമുതല്‍ ശാന്തിനഗര്‍ സ്കൂളില്‍ നടക്കും. എസ്. എസ്. എല്‍. സി, പ്ലസ്‌ ടൂ, ഡിഗ്രീ, പീജീ വിധ്യാര്തികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയില്‍ കരിയര്‍ ഗയ്ടന്‍സ് ആന്റ് ട്രെയിനിംഗ് എന്ന വിഷയം മജീദ്‌ മൂത്തേടം (i.m.g kozhikode) അവതരിപ്പിക്കും. പി. കെ അഷ്‌റഫ്‌ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഇടവേളയ്ക്കു ശേഷം ഉച്ചക്ക് രണ്ടു മുതല്‍ നടക്കുന്ന മഹല്ല് വിദ്യാഭ്യാസ സംഗമത്തില്‍ മഹല്ല് പ്രസിഡന്റ്‌ ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഡോ. എന്‍. മുഹമ്മദാലി ഉദ്ഘാടനം ചെയ്യും. ഡോ. കെ. മുഹമ്മദ്‌ നജീബ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ഇ. മുഹമ്മദ്‌ ഹാജി, എന്‍. വി, അബ്ദുള്ള മാസ്റ്റര്‍, ടി. മുഹമ്മദ്‌, കെ. ഇബ്രാഹിം മാസ്റ്റര്‍, എന്‍. പി. ആണ്ടി മാസ്റ്റര്‍, ടി. പി ഖാസിം മാസ്റ്റര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ശാന്തിനഗറിലെ ഇതാപര്യന്തമുള്ള റാങ്ക് ജേതാക്കളെ ആദരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന ഈ പരിപാടിയില്‍ വിധ്യാര്തികളും രക്ഷിതാക്കളും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി സിവാ പ്രതിനിധി അടങ്ങുന്ന വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.

Wednesday, May 11, 2011

പാസ് യു. എ. ഇ. മുന്‍ ജനറല്‍ സെക്രട്ടറി പി. കെ. റബീഇന് സിവാ ഖത്തര്‍ സ്വീകരണം നല്‍കിയപ്പോള്‍.

Wednesday, May 4, 2011

സിവാ ജനറല്‍ ബോഡി വെള്ളിയാഴ്ച കെ.ടി.ഹൗസില്‍
ദോഹ: സിവാ ജനറല്‍ ബോഡി യോഗം മെയ്‌ 6 വെള്ളിയാഴ്ച മതാര്‍ കദീമിലെ കെ. ടി. അബ്ദുറഹ്മാന്‍ സാഹിബിന്റെ വസതിയില്‍ ചേരുമെന്ന് ജനറല്‍ സെക്രടറി അറിയിച്ചു. എല്ലാ അംഗങ്ങളും ജുമാ നമസ്കാരാനന്തരം കൃത്യ സമയത്ത് തന്നെ പങ്കെടുക്കണം. അനിവാര്യ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ വിവരം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.