Friday, February 25, 2011

ദോഹയിലെത്തിയ വേളം  ഹൈസ്കൂള്‍ മുന്‍ ഹെഡ് മാസ്റ്റര്‍ മൂസ മാസ്റ്റര്‍ക്ക് സിവാ ഖത്തര്‍ നല്‍കിയ സ്വീകരണത്തില്‍ നിന്നുള്ള ദ്രിശ്യങ്ങള്‍






അയനോളികുന്നു കുടിവെള്ള പദ്ധതി പ്രവര്‍ത്തി ഉദ്ഘാടനം നാളെ (26 ഫെബ്രുവരി )



ശാന്തിനഗര്‍:കുടിവെള്ള ക്ഷാമത്താല്‍ കാലങ്ങളായി ബുദ്ധിമുട്ടുന്ന അയനോളികുന്നു നിവാസികള്‍ക്ക്
ആശ്വാസത്തിന്റെ തെളിനീരുമായി സോളിഡാരിറ്റി  കുടിവെള്ള പദ്ധതി നടപ്പാക്കുന്നു.
പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം നാളെ  സോളിഡാരിറ്റി  ജില്ല പ്രസിഡന്റ്‌ റസാക്ക് പാലേരി നിര്‍വഹിക്കും.
ജമാഅതെ ഇസ്ലാമി കുറ്റ്യാടി ഏരിയ ഓര്‍ഗനൈസര്‍  കുഞ്ഞബ്ദുള്ള മാസ്റര്‍ ‍, ഇ വിജയന്‍ മാസ്റര്‍ , പ്രോഫസര്‍ കെ അബ്ദുറഹ്മാന്‍ , ഇ ബഷീര്‍ മാസ്റര്‍ , താര രഹീം തുടങ്ങിയവര്‍ പങ്കെടുക്കും. ജനകീയ വികസന സമിതിയുടെ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് ഈ പരിപാടിയിലൂടെ നടപ്പിലാകാന്‍ പോകുന്നത് .

Wednesday, February 23, 2011

വോട്ടവകാശം വിനിയോഗിക്കാന്‍, നാടിന്‍റെ വികസനത്തില്‍ പങ്കാളിയാവാന്‍.


വോട്ട് ഒരു ആയുധമാണ്. ജനാധിപത്യത്തില്‍ അതിനുള്ള സ്ഥാനം വളരെ വലുതാണ്‌. നിങ്ങള്‍ക്കും നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കും വോട്ടില്ലെങ്കില്‍ ഉടന്‍ പേര് ചേര്‍ക്കാന്‍ അല്‍പ സമയം ചെലവഴിക്കുക.
നിങ്ങള്‍ക്ക് വോട്ടുണ്ടോ?
ഇവിടെ നോക്കുക
http://www.ceo.kerala.gov.in/rollsearch.html
വോട്ടില്ലേ/ഉണ്ടാക്കണ്ടേ?
ദാ ഇവിടെ നോക്കുക
http://www.ceo.kerala.gov.in/overseaselectors.html
പിന്നെ ഇവിടെയും
http://www.ceo.kerala.gov.in/pdf/overseas/4ADDRESS.pdf

Monday, February 21, 2011

മൂസ മാസ്റ്റര്‍ക്ക് സ്വീകരണം
ദോഹ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ വേളം  ഹൈസ്കൂള്‍ മുന്‍ ഹെഡ് മാസ്റ്റര്‍ മൂസ മാസ്റ്റര്‍ക്ക് സിവാ ഖത്തര്‍ സ്വീകരണം ഒരുക്കുന്നു . വ്യാഴാഴ്ച  വൈകീട്ട് 7. 30  നു മതാര്‍ ഖദീമിലുള്ള കെ ടി അബ്ദുറഹ്മാന്‍ന്റെ വീട്ടില്‍ നടക്കുന്ന പരിപാടിയില്‍ വ്യക്തിത്വ വികസനം എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസ്സെടുക്കും. സിവാ ഖത്തര്‍ അംഗങ്ങളും അനുഭാവികളും കൃത്യ സമയത്ത് എത്തണമെന്ന് ജനറല്‍ സെക്രടറി അറിയിച്ചു. ‍ 

മെറിറ്റ്‌ ഡേ 2010



വേളം ശാന്തിനഗര്‍: സിവാ ഖത്തര്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ഖത്തര്‍ ശാന്തിനഗര്‍ മുസ്ലിം വെല്‍ഫയെര്‍ അസോസിയേഷന്‍ ആഭിമുഖിയത്തില്‍ കഴിഞ്ഞ വര്‍ഷം ശാന്തിനഗര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് വിതരണ പരിപാടികളുടെ ചില ഓര്‍മ ചിത്രങ്ങള്‍. 
അധ്യക്ഷത: കെ. ടി. അബ്ദുറഹിമാന്‍ (വൈസ് പ്രസിഡണ്ട്‌)

പ്രൊഫ. വി. കുഞ്ഞബ്ദുള്ള

പ്ലസ് ടൂ അവാര്‍ഡുകള്‍ ജ. കമറുദ്ദീന്‍ മാസ്റ്റര്‍ വിതരണം ചെയ്യുന്നു


വേളം ഹൈസ്കൂളില്‍ നിന്ന് എസ്‌.എസ്‌ എല്‍.സി ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്തിക്കുള്ള അവാര്‍ഡ്‌ മുരളി മാസ്റ്റര്‍ നല്‍കുന്നു


മഹല്ല് പ്രസിഡണ്ട്‌ എം. ഇബ്രാഹിം മാസ്റ്ററുടെ ആശംസ.


ചെറുകുന്ന് യു. പി. സ്കൂള്‍ ഹെഡ് മിസ്ട്രെസ്സിന്റെ ആശംസ.


മുരളി മാസ്റ്ററുടെ ആശംസകള്‍
   
മുഖ്യാതിഥി: എസ്‌. കമറുദ്ദീന്‍

 

prof. v.kunhabdulla, m. ibrahim master, murali master, vilasini teacher, e mohammed haji etc on the dais
 


 സദസ്സ് ഒരു പാര്‍ശ്വ വീക്ഷണം


പ്രൊഫ. വി. കുഞ്ഞബ്ദുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു.
   
മദ്രസ്സാ വിദ്യാര്‍ഥികള്‍

 
കമറുദ്ദീന്‍ മാസ്റ്റര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു
       
കെ. അബ്ദുറഹിമാന്‍ മാസ്റ്റര്‍
 
അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരടങ്ങിയ നിറഞ്ഞ സദസ്സ്


Wednesday, February 16, 2011


സിവക്ക് മാര്‍ച്ചില്‍ പുതിയ ഭാരവാഹികള്‍
ദോഹ: ശാന്തിനഗര്‍ ഇസ്ലാമിക് വെല്‍ഫയര്‍ അസോസിയേഷന്‍റെ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ അടുത്ത ജനറല്‍ ബോഡി യോഗം തെരഞ്ഞെടുക്കും. മാര്‍ച്ച്‌ നാല് വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ മുന്‍വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവു കണക്കുകളും പുതിയ വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടികളും ബജറ്റും അവതരിപ്പിക്കുമെന്ന് സെക്രടറി അജ്മല്‍ പുത്തലത്ത് അറിയിച്ചു. യോഗസ്ഥലം പിന്നീട് അറിയിക്കും.
നിലവിലെ ഭാരവാഹികള്‍
കൊടുമയില്‍ അബ്ദുറഹിമാന്‍ ഹാജി (പ്രസിഡണ്ട്‌)
കൊരട്ടിയത്  അബ്ദുറഹ്മാന്‍ (വൈസ്‌ പ്രസിഡണ്ട്‌\)
അജ്മല്‍ പുത്തലത്ത് (ജനറല്‍ സെക്രടറി)
കെ. കെ. അബ്ദുന്നാസര്‍ (അസിസ്റ്റന്റ്‌ സെക്രടറി)
ഇ. അബ്ദുല്‍ ഹമീദ് (ട്രഷറര്‍)

Tuesday, February 15, 2011

താര റഹിമിന് യാത്രയയപ്പ് നല്‍കി
ദോഹ: സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ ശാന്തിനഗര്‍ വാര്‍ഡ് മെമ്പര്‍ താര റഹിമിന് SIWA Qatar യാത്രയയപ്പ് നല്‍കി. സലതയില്‍ വെച്ചു നടന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ്‌ കെ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എം എം മുഹിയ്ദ്ദീന്‍,അബ്ദുള്ള അഹ്മദ്കെ കെ അബ്ദുല്‍ നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  ഗള്‍ഫ്‌ പര്യടനം തനിക്കു  ഒരുപാടു അനുഭവങ്ങള്‍ പകര്‍ന്നു തന്നു എന്നും തന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ഇത്തരം പരിപാടികള്‍ക്ക് വേദി ഒരുക്കിയ എല്ലാവര്ക്കും നന്ദി അറിയിക്കുന്നു എന്നും താര റഹിം മറുപടി പ്രസംഗത്തില്‍ പറഞ്ഞു . ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളായ നിങ്ങള്‍ കരുത്ത് നല്‍കണമെന്നും നാട്ടിന്റെ നന്മക്കു വേണ്ടിയായിരിക്കും എന്‍റെ പ്രവര്‍ത്തനമെന്നു അദ്ദേഹം അറിയിച്ചു.  


ഹൃസ്വ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ താര രഹീമിന് SIWA-Qatar നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ നിന്നും .





Monday, February 14, 2011

ഖത്തര്‍ പര്യടനം കഴിഞ്ഞു താര രഹീം ഇന്ന് മടങ്ങും

ഖത്തര്‍ പര്യടനം കഴിഞ്ഞു താര രഹീം ഇന്ന് മടങ്ങും. യു എ ഇ സന്ദര്‍ശനം കഴിഞ്ഞെത്തിയ വാര്‍ഡ്‌ മെമ്പര്‍ക്ക്  ഹൃദ്യമായ വരവേല്‍പ്പാണ് ഖത്തറില്‍ നല്‍കിയത്. പല സ്ഥലങ്ങളില്‍ നാടുകാരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തുകയും പഞ്ചായത്ത് വികസന കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.
ഇന്ന് രാത്രി 11 മണിയോടെ യാത്ര തിരിക്കുന്ന അദ്ദേഹത്തിന് സലത ഖദീമില്‍ ഉള്ള കൊടുമയില്‍ അബ്ദുറഹ്മാന്‍ ന്റെ റൂമില്‍ വെച്ച് യാത്രയയപ്പ് നല്‍കും. എല്ലാവരും സംബന്ധിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അദെഹതെ (66617691) ബന്ധപെടാവുന്നതാണ്

Sunday, February 13, 2011

ജെ.എന്‍.യു അകലെയല്ല

 

ജെ.എന്‍.യുവില്‍ പഠിക്കണമെന്ന് വലിയ മോഹമായിരുന്നു, സാധിച്ചില്ല എന്ന് പലരും പറഞ്ഞ് കേള്‍ക്കാറുണ്ട്. ജെ.എന്‍.യുവോ അതെന്താ എന്ന് ചോദിക്കുന്നവരുമുണ്ട്.
വളരെ കുറഞ്ഞ ചിലവില്‍ ഏറ്റവും മികച്ച അന്തരീക്ഷത്തില്‍ ഏറ്റവും മിടുക്കരായ അധ്യാപകരുടെ ശിക്ഷണത്തില്‍ ഏറ്റവും അമൂല്യമായ ഗ്രന്ഥാലയങ്ങളുടെയും കൂട്ടുകാരുടെയും സുഹൃത് വലയത്തില്‍ പഠിക്കാന്‍ കഴിയുക എന്നത് നിസാര കാര്യമല്ല. ഈ കേന്ദ്ര സര്‍വകലാശാലയെക്കുറിച്ച് അറിയുന്ന പലര്‍ക്കും അവിടുത്തെ അഡ്മിഷന്‍ സമയം അറിയില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീപന്തങ്ങളെയും  പണ്ഡിതരെയും ബുദ്ധിജീവികളെയും സംഭാവന ചെയ്ത ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്ന  ചരിത്ര കലാലയത്തില്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴിതാ അവസരം. 2011-12 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷാ ഫോറം വിതരണം ആരംഭിച്ചിരിക്കുന്നു. അപേക്ഷാ ഫോറം തപാലില്‍ ലഭിക്കാന്‍ 300 രൂപയുടെ ഡിഡി അയക്കണം. നേരില്‍ വാങ്ങുകയാണെങ്കില്‍ 200 രൂപ മതിയാവും. ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് (ബി.പി.എല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ) അപേക്ഷാഫോറം സൌജന്യമായി ലഭിക്കും.
തപാലില്‍ വാങ്ങുന്നവര്‍ സ്വന്തം വിലാസമെഴുതിയ 30 cms X 25 cms കവര്‍ സഹിതം  the Section Officer (Admissions), Room No. 28, Administrative Block, Jawaharlal Nehru University, New Delhi110067 എന്ന വിലാസത്തില്‍ മാര്‍ച്ച് 10നകം അപേക്ഷിക്കണം. മണി ഓര്‍ഡര്‍, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. സ്വകാര്യ കൊറിയര്‍ വഴി  അപേക്ഷിക്കാതിരിക്കുന്നത് ഉത്തമം.
കോളേജിലെ കൌണ്ടറില്‍ മാര്‍ച്ച് 21വരെ ഫോറം നേരിട്ട് വാങ്ങാം.
പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 21
പൈസ മുടക്കി അപേക്ഷിച്ച് ദല്‍ഹി വരെപോയി എന്‍ട്രന്‍സ് പരീക്ഷ എഴുതിയിട്ട് കിട്ടാതെ വന്നാലോ  എന്നോര്‍ത്ത് അപേക്ഷിക്കാതിരിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ കേട്ടോളൂ പ്രവേശന പരീക്ഷ എഴുതാന്‍ ദല്‍ഹി വരെ പോവണ്ട. കേരളത്തിലെ മുഖ്യ നഗരങ്ങളിലടക്കം ഇന്ത്യയിലെ 51 സ്ഥലങ്ങളില്‍ വെച്ചാണ് മെയ് മാസം മധ്യത്തില്‍ പ്രവേശന പരീക്ഷ നടക്കുക. അഡ്മിഷന്‍ കിട്ടിയാല്‍ പഠന ചിലവ് വളരെ കുറവ് മാത്രം. മികച്ച സൌകര്യങ്ങളുള്ള ഹോസ്റ്റലിലെ താമസത്തിനും  രുചിയുള്ള ഭക്ഷണം കിട്ടുന്ന കാന്റീനും നിസാര തുക നല്‍കിയാല്‍ മതി.
താല്‍പര്യം തോന്നുന്നുണ്ടോ? എങ്കില്‍ ഉടന്‍ തന്നെ
ജെ.എന്‍.യു വിന്റെ സൈറ്റിലൊന്ന് കേറി നോക്കിയാട്ടെ  www.jnu.ac.in
ഉചിതമായ കോഴ്സ് ഏതെന്ന് കണ്ടുപിടിച്ച് അപേക്ഷിക്കാനുള്ള കാര്യങ്ങള്‍ ഉടന്‍ ചെയ്യുക. താങ്കളുടെ സുഹൃത്തുക്കളോട് അവരുടെ കുട്ടികളോട് എല്ലാം ഇക്കാര്യം പറയുക. പ്രദേശത്തെ പള്ളികളിലും ക്ലബുകളിലും വായനശാലകളിലും ഇക്കാര്യം അറിയിച്ച് നോട്ടീസ് പതിക്കുക.
അവസരം പാഴാക്കാതിരിക്കുക.............ഈ നാടിന്  ആവശ്യമുണ്ട്-
താങ്കളുടെ അറിവിന്റെ, ചിന്തയുടെ കരുത്ത്

ഖത്തര്‍ ശാന്തിനഗര്‍ ജമാഅത്ത് കോ ഓര്‍ഡിനേഷ്ന്‍ കമ്മറ്റി പ്രതിഷേധിചു


Saturday, February 12, 2011

ദോഹയിലെത്തിയ താര രഹീം ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഭാരവാഹികളുമായി അസോസിയേഷന്‍ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നു.

സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തണം: താര രഹീം

ദോഹ: വേളം ശാന്തിനഗറില്‍ ഇരുട്ടിന്റെ മറവില്‍ ജമാ അതെ ഇസ്ലാമി ഓഫീസിന്റെ ബോര്‍ഡും പോഷക സംഖടനകളുടെ പ്രചാരണ ബോര്‍ഡുകളും സോളിടാരിട്ടി പ്രവര്‍ത്തകന്റെ കാര്‍ഷിക വിളകളും നശിപ്പിച്ച സാമൂഹ്യ ദ്രോഹികളുടെ നടപടിയില്‍ ശാന്തിനഗര്‍ വാര്‍ഡ്‌ മെമ്പര്‍ താര രഹീം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം വിധ്വംസക ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ ജാഗ്രത കാണിക്കുകയും അത്തരക്കാരെ ഒറ്റെപ്പെടുതാന്‍ സമാധാന കാംക്ഷികളായ ജനങ്ങള്‍ രംഗത്ത് വരികയും ചെയ്യണമെന്നു അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Friday, February 11, 2011

മാറ്റത്തിന്‍റെ കാറ്റ് സ്വപ്നം കാണുക.


ദോഹ:
മാറ്റത്തിന്‍റെ കാറ്റ് സ്വപ്നം കണ്ടു കൊണ്ട് ജനങ്ങള്‍ക്ക്‌ വേണ്ടി പണിയെടുക്കണമെന്ന് മുഹമ്മദ്‌ പാറക്കടവ് പറഞ്ഞു. താര രഹീമിന് ദോഹയില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നീതിമാനായ ഭാരനാധികരിക്കാന് ദൈവം അന്ത്യനാളില്‍ തണല്‍ വിരിക്കുക. അതുകൊണ്ടാണ് ഗാന്ധിജി ഇന്ത്യാ രാജ്യത്ത് ഖലീഫ ഉമറിന്റെ ഭരണം വേണമെന്ന് ആഗ്രഹിച്ചത്‌. കക്കുന്നവന്‍ സമര്‍ത്ഥന്‍, കക്കാത്തവന്‍ വിഡ്ഢി എന്നാ ധാരണ സമൂഹത്തില്‍ മൂടുറച്ചു പോയിരിക്കുന്നു.  അഴിമതി ജനകീയവല്‍ക്കരിക്കപ്പെട്ട കാലത്ത് അതിനെതിരെ അടിയുറച്ചു നില്‍ക്കുന്ന, വിശ്വാസിയായ പൊതു പ്രവര്‍ത്തകര്‍  ഉണ്ടാവണം. അത്തരം ആളുകളുടെ എണ്ണമല്ല പ്രധാനം. മാറ്റത്തിന്റെ കാറ്റ് സ്വപ്നം കാണണം. മാറ്റങ്ങള്‍ നമ്മുടെ സങ്കല്പങ്ങള്‍ക്ക് അപ്പുറത്താണ് സംഭവിക്കുന്നത്. കമ്മ്യൂണിസത്തെ ക്രെംലിന്‍ കൊട്ടാരം പോലും കൈവിടും എന്ന് മൌദൂടിയെപോലെ ഉള്ള മഹാന്മാര്‍ ദീര്‍ഘ ദര്‍ശനം ചെയ്തത് ഇന്ന് പുലര്നിരിക്കുന്നു. പലിശ ഇല്ലാത്ത സാമ്പത്തിക വ്യവസ്തയെക്കുരിച്ച അദ്ദേഹത്തിന്‍റെ നിലപാട്  അന്ന് ചോദ്യം ചെയ്യപ്പെട്ടു. ഇന്ന് മാന്ദ്യത്തിനു പോലും കാരണമായ പലിശക്ക് പകരം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ചെറിയ തുടക്കങ്ങള്‍ വലിയ മാറ്റത്തിന് കാരണമാകും. ഗ്രാമങ്ങളില്‍ പലിശയുടെ നീരളിപ്പിടുതത്തില്‍ അകപ്പെട്ട പാവങ്ങള്‍ക്ക് ആശ്വാസമാവുന്ന പലിശ രഹിത വായ്പാ സംവിധാനങ്ങള്‍ ഉണ്ടാവണം. കൃഷിയോടും കാര്‍ഷിക വൃതിയോടും താല്പര്യമുള്ള പുതിയ തലമുറയെ വളര്‍ത്തിയെടുക്കണം. സുരക്ഷിതമായ ജീവിത ചുറ്റുപാട് സ്രിഷ്ടിക്കപ്പെടനം മലബാറിന്റെ പെട്രോളായ തേങ്ങക്ക് വില കൂട്ടാന്‍ ശക്തമായ ലോബ്ബിയിംഗ് നടക്കണം. പുതിയ തലമുറ വായനക്കും പഠനത്തിനും ചിന്തക്കും പ്രാമുഖ്യം നല്‍കണം. ഇങ്ങനെ, കേരളത്തിന്‌ തന്നെ മാതൃകയാവാന്‍ ശാന്തിനഗരിനു സാധിക്കും. അല്ലാഹുവിനു മുമ്പില്‍ ചോദ്യം ചെയ്യപ്പെടുന്നതിനെ ഭയപ്പെടുന്ന വിശ്വാസിയായ പൊതു പ്രവര്തകര്‍ക്കാന് ഇത്തരം കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുക എന്ന് അദ്ദേഹം ഉണര്‍ത്തി.

Thursday, February 10, 2011

പ്രൗഢം, ഗംഭീരം


ദോഹ: ജനകീയ വികസന സമിതി ബാനറി ശന്തിനഗ
ര്‍  വാര്‍ഡില്‍ നിന്ന് വേളം പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  താര റഹീമിന് ദോഹയിലെ ശാന്തിനഗര്‍  പൗരാവലി നല്‍കിയ സ്വീകരണം പ്രൗഢോജ്വലമായി. വ്യാഴാഴ്ച രാത്രി 8 മണിക്ക്  ഹിലാലിലെ ഫ്രന്റ്‌സ് കല്ച്ചരല്‍ സെന്റര്‍ ഓഡിട്ടോറിയത്തില്‍ തിങ്ങിനിഞ്ഞ   സദസ്സിനെ സാക്ഷിനിര്‍ത്തി പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.കെ നിയാസ് (ദി പെനിന്‍സുല) സ്വീകരണപരിപാടികള്‍  ഉദ്ഘാടനം ചെയ്തു. ശാന്തിനഗര്‍ ഇസ്്‌ലാമിക് വെآഫെയര്‍ അസോസിയേഷന്‍, ഖത്തര്‍ (സിവാ ഖത്തര്‍) പ്രസിഡന്റ് കൊടുമയിآ അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കെ.ടി. അബ്ദുള്ള അഹ്മദ് അതിഥികളെ സ്വാഗതം ചെയ്തു. മുഹമ്മദ് പാറക്കടവ് (ഗള്‍ഫ് മാധ്യമം) മുഖ്യപ്രഭാഷണം നിവഹിച്ചു. എം.എം. മുഹ്‌യിദ്ദീന്‍, കെ.ടി. മുബാറക്, സമീര്‍ കാളികാവ് (ഇസ്്‌ലാമിക് യൂത്ത് അസോസിയേഷന്‍) എന്നിവര്‍ ആശംസകളര്‍പ്പി്ച്ചു. താര രഹീമിന്റെ മറുപടി പ്രസംഗത്തിന് ശേഷം 
പ്രമുഖ മാപ്പിളഗായകന്‍ മുഹമ്മദ് കുട്ടി അരീക്കോടിന്റെ  ഗാനങ്ങള്‍ പരിപാടിക്ക്  കൊഴുപ്പേകി. കെ.കെ അذുന്നാസര്‍ നന്ദി പറഞ്ഞു . നേരത്തെ അബ്ദുസ്സമാട് ഖിറാഅത്ത് നടത്തി.
വലിയ ചിത്രങ്ങള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക 
 പി.കെ നിയാസ് (ദി പെനിന്‍സുല)

മുഹമ്മദ്‌ പാറക്കടവ്

എം എം മുഹ് യുദീന്‍

വാര്‍ഡ്‌ മെമ്പര്‍ താര രഹീമിന് SIWA Qatar ഒരുക്കിയ പൌര സ്വീകരണത്തില്‍ നിന്ന് .















പൌര സ്വീകരണത്തില്‍ പ്രമുഖര്‍ സംബന്ധിക്കും.

ഇന്ന് രാത്രി നടക്കുന്ന സ്വീകരണ പരിപാടിയില്‍  പീ കെ നിയാസ് (പെനിന്‍സുല), പീ കെ പാറക്കടവ് (മാധ്യമം), സമീര്‍ കാളികാവ് (ഐ.വൈ.എ) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. പ്രസിദ്ധ ഗായകന്‍ മുഹമ്മദ്കുട്ടി അരീക്കോട് ഒരുക്കുന്ന സംഗീത വിരുന്നു പരിപാടിക്ക് കൊഴുപ്പേകും. സ്വീകരണ പരിപാടികള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കണ്‍വീനര്‍ അറിയിച്ചു.
  
ഇന്ന് നടക്കുന്ന പൌര-സ്വീകരണ   വേദിയിലേക്കുള്ള Route Map. (Click to enlarge)

Wednesday, February 9, 2011



താര റഹിമിന് സ്വീകരണം
ദോഹ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ ശാന്തിനഗര്‍ വാര്‍ഡ്‌ മെമ്പര്‍ താര റഹിമിന് ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. ഇന്നലെ രാത്രി 9 മണിക്ക് ദോഹയിലെത്തിയ അദ്ദേഹത്തിന് ശാന്തിനഗര്‍ ഇസ്ലാമിക്‌ വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ. അബ്ദുല്‍ റഹ്മാന്‍ സ്വീകരണ കമ്മിറ്റി കണ്‍ വീനര്‍ കെ ടി  അബ്ദുള്ള അഹ്മദ് എന്നിവരുടെ നേതൃത്തത്തില്‍ ദോഹ എയര്‍പോര്‍ട്ടില്‍ നടന്ന സ്വീകരണത്തില്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും പങ്കെടുത്തു. 
പൌര സ്വീകരണം ഇന്ന്
ദോഹ : സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ ശാന്തിനഗര്‍ വാര്‍ഡ്‌ മെമ്പര്‍ താര റഹിമിന് പൌര സ്വീകരണം നല്‍കുന്നു. 10 .02 .2011 വ്യാഴാഴ്ച ഹിലാലിലെ FCC ഹാളില്‍ രാത്രി 8 മണിക്ക് നടക്കുന്ന സ്വീകരണ പരിപാടി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പി കെ നിയാസ് ഉദ്ഘാടനം ചെയ്യും.

വാര്‍ഡ്‌ മെമ്പര്‍ താര രഹീമിന് ദോഹ എയര്‍പോര്‍ട്ടില്‍ SIWA Qatar പ്രധിനിധികള്‍ നല്‍കിയ സ്വീകരണം