Saturday, December 10, 2011

കലണ്ടര്‍ പ്രകാശനം ചെയ്തു.


ദോഹ: കെ.ടി അബ്ദുറഹ്മാന്റെ വീട്ടില്‍ വെച്ച് ചേര്‍ന്ന സിവാ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് 2012 വര്‍ഷത്തേക്കുള്ള ബഹു വര്‍ണ്ണ കലണ്ടര്‍, പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ എം എം മുഹ്യുദ്ധീന്‍ , ഡോക്ടര്‍ ടി.പി ശാകിര്‍നു ആദ്യ പ്രതി നല്‍കിക്കൊണ്ട്  പ്രകാശനം ചെയ്തു. ശന്തിനഗരിന്റെ പ്രകൃതി സൌന്ദര്യം പകര്‍ത്തിയെടുത്ത ചിത്രങ്ങളോട് കൂടിയ കലണ്ടര്‍,കെട്ടിലും മട്ടിലും  വ്യത്യസ്തത പുലര്‍ത്തി. സിവാ പ്രവര്‍ത്തകര്‍ കോപികള്‍ ഖത്തറില്‍ വിതരണം ചെയ്യും . നാട്ടിലെ പ്രവര്‍ത്തകര്‍ സിവാ കലണ്ടര്‍  മഹല്ലിലെ എല്ലാ വീടുകളിലും എത്തിക്കും

പ്രസിഡണ്ട്‌ കെ ടി അബ്ദുല്ല അഹ്മെദ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം .എം മുഹയിദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തി. ആദില്‍  കെ.ടി ഖിറാഅത്ത് നടത്തി . കെ ടി അബ്ദുറഹ്മാന്‍ ഉല്‍ബോധനവും പ്രാര്‍ഥനയും നടത്തി




 







Monday, December 5, 2011

സിവാ ഖത്തര്‍ - കലണ്ടര്‍ 2012 പ്രകാശനം

ദോഹ: സിവാ ഖത്തര്‍ പുറത്തിറക്കുന്ന 2012 വര്‍ഷത്തേക്കുള്ള കലണ്ടര്‍ പ്രകാശനം   അടുത്ത വെളിയാഴ്ച (09-12-2011) നടക്കുന്ന ജനറല്‍ ബോഡിയില്‍ വച്ച് നടത്തുമെന്ന്  പ്രസിഡന്റ്‌ അറിയിച്ചു. 

09-12-11, വെള്ളിയാഴ്ച ഇ അബ്ദുള്ള ഹാജിയുടെ വീട്ടില്‍ വെച്ച് ഉച്ച ഭക്ഷണത്തോടെ നടക്കുന്ന പരിപാടിയില്‍ എം എം മുഹ്യുദീന്‍ മുഖ്യാഥിതി ആയിരിക്കും. യോഗത്തില്‍  എല്ലാ സിവാ പ്രവര്‍ത്തകരും നിര്‍ബന്ധമായും പങ്കെടുക്കുക. 

Thursday, October 27, 2011

കുറ്റിയില്‍ അബ്ദുള്ള സഹായ സമിതി രൂപീകരിച്ചു

ദോഹ: നമുക്കെല്ലാവര്‍ക്കും സുപരിചിതനായ കുറ്റിയില്‍ അബ്ദുള്ള സുഖമില്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികില്‍സയിലാണ്. നാല് പെണ് കുട്ടികളുടെ പിതാവായ അദ്ധേഹത്തിന്റെ രണ്ടു പെണ്‍കുട്ടികള്‍ ഇപ്പോള്‍ വിവാഹ പ്രായമെത്തി നില്‍ക്കുന്നു. ദിവസവും ജോലിക്ക് പോയി നിത്യവൃത്തി ചെയ്തിരുന്ന അദ്ധേഹത്തിനു ഇനി ജോലി ചെയ്യാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ കുറ്റിയില്‍ അബ്ദുല്ലയുടെ കുടുംബത്തെ സഹായിക്കല്‍ നമ്മുടെ ബാധ്യതായിരിക്കുകയാണ്. 


ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ വെള്ളിയാഴ്ച (21-10-11) നു മന്‍സൂര യില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ വെച്ച് കുറ്റിയില്‍ അബ്ദുള്ള സഹായ സമിതി രൂപീകരിച്ചു. കെ എം സി സി ജനറല്‍ സെക്രടറി എ പി അബ്ദുറഹ്മാന്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ദോഹ മേഖലാ പ്രസിഡന്റ്‌ കെ ടി അബ്ദുറഹ്മാന്‍ എന്നിവര്‍ രക്ഷാധികാരികളായും ജനറല്‍ കണ്‍വീനരായി വണ്ണാറത് ഖാസിം, ജോ.കണ്‍വീനരായി എം റസാക്ക്, പി എം മൊയ്തു, ടി അബ്ദുള്ള, സാജിദ്‌ തങ്ങള്‍, ഓ കെ സൂപ്പി, പി സി അലി, പി കെ മൊഹമ്മദ്‌ അലി എന്നിവരും ഇടവലത് അബ്ദുന്നാസര്‍ ഖജാന്‍ഞ്ചിയും തിരഞ്ഞെടുത്തിരിക്കുന്നു.


ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സ്കോട് പ്രവര്‍ത്തനങ്ങളുമായി കമ്മിറ്റി പ്രവര്‍ത്തകര്‍ കളക്ഷന്‍ നടത്താനാണ് തീരുമാനം.

പരമാവധി സഖ്യ നല്‍കി ഈ സംരഭം വിജയിപ്പിക്കള്‍ നമ്മുടെ ബാധ്യതയാണ്. കൂടുല്‍ വിവരങ്ങള്‍ക്ക് കെ ടി അബ്ദുറഹ്മാന്‍ (5531-2997), ഇ അബ്ദുന്നാസര്‍ (5519-4456) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Tuesday, October 25, 2011

കൂരന്കോട്ടു ഖാസിംക്കയുടെ ഭാര്യ സഫിയ നിര്യാതയായി.



കൂരന്കോട്ടു എന്‍ജിനീയര്‍ ഖാസിംക്കയുടെ ഭാര്യ സഫിയ ഇന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ വെച്ച് നിര്യാതയായി. ബന്ധപ്പെടാവുന്ന മൊബൈല്‍ :  91-09745063300


മയ്യിത്ത് നമസ്കാരം 26-10-11 ഇശാ നമസ്കാരാനന്തരം അസ്മഖ്‌ ബോംബെ പള്ളിയില്‍ വെച്ച് ഉണ്ടായിരുക്കുന്നതാണ് എന്ന് ബന്ധുക്കള്‍ അറിയിച്ചു.


കൂരന്കോട്ടു മുസ്തഫ (ഖത്തര്‍)  : 55601173
കൂരന്കോട്ടു നജഹ് (ഖത്തര്‍) : 33259130






Thursday, October 20, 2011

യാത്രയയപ്പ് നല്‍കി

ദോഹ : പരിശുദ്ധ ഹജ്ജ്‌ കര്‍മത്തിന് പുറപ്പെടുന്ന സിവ പ്രതിനിധികളായ ഓ പി പോക്കര്‍ , കെ കെ ഇബ്രാഹിം എന്നിവര്‍ക്ക് 14-10-11 നു ചേര്‍ന്ന സിവാ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് യാത്രയയപ്പ് നല്‍കി . മദീന കലീഫയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് അധ്യക്ഷനായിരുന്നു.

കെ അബ്ദുറഹ്മാന്‍ , കെ ടി അബ്ദുറഹ്മാന്‍, സമദ്‌ മഠത്തില്‍ എന്നിവര്‍  ആശംസകള്‍ നേര്‍ന്നു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മുസ്ലിം ലോകത്തിനു ഉണര്‍വ് പകരുന്ന ഈ പ്രാവശ്യത്തെ ഹജ്ജ്‌ ആ അര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ കെ ടി അബ്ദുറഹ്മാന്‍ ഓര്‍മിപ്പിച്ചു.


യാത്ര ആശംസകള്‍ നേരാന്‍ ബന്ധപെട്ടുക 
ഒ പി പോക്കര്‍           55263499
കെ കെ ഇബ്രാഹിം









Tuesday, August 30, 2011

സിവാ ഖത്തര്‍ന്റെ ഈദ്‌ ആശംസകള്‍ !!


സിവാ ഖത്തര്‍ റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു


ഈ വര്‍ഷത്തെ റമ ദാന്‍ റിലീഫിന്റെ ഭാഗമായി സിവാ ഖത്തര്‍ ശാന്തിനഗര്‍ മഹല്ലിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന 100 കുടുംബങ്ങള്‍ക്ക്  റമ ദാന്‍  കിറ്റ് വിതരണം ചെയ്തു . ശാന്തിനഗറിലെ ജമാ അത്തെ ഇസ്‌ലാമി , സോളിഡാരിറ്റി , എസ .ഐ .ഒ  പ്രവര്‍ത്തകരും അനുഭാവികളും നാടിലുള്ള സിവാ ഖത്തര്‍ പ്രധിനിധികളും കിറ്റുകള്‍ വീടുകളില്‍എത്തിച്ചു കൊടുത്തു . അബ്ദുസ്സമദ്  പി കെ . ,         മുഹമ്മദ്‌ കെ ടി , താര റഹീം  , മൂസക്കുട്ടി  ജീ കെ ,അബ്ദുസ്സമദ് എം , തുടങ്ങിയവര്‍ നേതൃത്വം നല്‍കി . 

ശാന്തിനഗറിനു തിലക ചാര്‍തായി സിവാക് നോമ്പ് തുറ

രാഷ്ട്രീയ കാലുഷ്യങ്ങള്‍ അകറ്റിയ ഹൃദയങ്ങളെ ക്കുറിച്ച്  വേപതു കൊള്ലാതിരുന്നവര്‍ കുറവായിരുന്നു ദോഹയിലെ ശാന്തിനഗര്‍ നിവാസികളില്‍ . സ്നേഹ ബന്ധങ്ങളുടെ വീണ്ടെടുപ്പിന് ഏറ്റവുമടുത്ത ഒരവസരത്തിന് കാത്തിരിക്കുകയായിരുന്നു അവര്‍ . അയല്‍പക്ക - കുടുംബ - ബന്ധങ്ങള്‍ കണ്ണി ചേര്‍ക്കാത്ത വരായിആരുമില്ല ദോഹയിലെ ശാന്തിനഗര്‍ നിവാസികളില്‍ . ഇവര്‍ക്കൊക്കെ പരസ്പരം കാണാനും വിശേഷങ്ങള്‍ പങ്കു വെക്കാനുമുളള മികച്ച അവസരം കൂടിയായി രണ്ടു തലമുറകളുടെ ഒത്തുചേരല്‍ കൂടിയായി മാറിയ സിവാക് സംഘടിപ്പിച്ച  ഇഫ്താര്‍ സ്നേഹ വിരുന്നു .

ദോഹ യിലെ ശാന്തിനഗര്‍ നിവാസികളുടെ കാരണവര്‍ കൂടിയായ എന്‍ വി  മമ്മുക്ക വളരെ നേരത്തെ തന്നെ സംഗമ സ്ഥലത്ത് എത്തിയിരുന്നു . , മറ്റൊരു തണലും ലഭിക്കാത്ത നാളില്‍ അല്ലാഹു തന്‍റെ തണലിട്ടു കൊടുക്കുന്നവരാണ്‌ തന്‍റെ പേരില്‍ സ്നേഹിച്ചവരെന്നും അതു കൂടിയാവണം ഈ സംഗമത്തിന് പ്രചോദക മയതെന്നും  റമദാന്‍ സന്ദേശം നല്‍കിയ ശാന്തിനഗറിലെ ഒരു തലമുറയുടെ ഗുരുനാഥന്‍ കൂടിയായ മുന്‍ മഹല്ല് ഖത്തീബ് എം.എം .മുഹയിദ്ധീന്‍ പറഞ്ഞു .എല്ലാ കക്ഷി രാഷ്ട്ട്രീയ ഭേദങ്ങള്‍ ക്കിടയിലും ശാന്തിനഗര്‍ ഒരു സ്നേഹ തീരമായി തന്നെ നിലനില്‍ക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു . 

പിന്നീടു സംസാരിച്ച എന്‍.വി.മമ്മുക്ക ഇത്തരമൊരു സധു ദ്യമത്തിനു  മുന്നിട്ടിറങ്ങിയ സിവാക് ഭാരവാഹികളെ അഭിനന്ദിച്ചു.നമ്മള്‍ ഇത്തരം സന്ദര്‍ഭങ്ങളിലും മറ്റും ശ്രവിക്കുന്ന സദുപദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു . ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ പ്രൊഫ . അബ്ദുറഹ്മാന്‍ സ്നേഹ ബന്ധങ്ങള്‍ വിളക്കി ചേര്‍ക്കുന്നതില്‍  പുതിയ തലമുറ കുറേക്കൂടി ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മിപ്പിച്ചു .

ചോയിമഠം മഹല്ലിനെ പ്രധിനിധീകരിച്ചു വണ്ണാറത്തു  കാസിം ആശംസകള്‍ നേര്‍ന്നു. വലകെട്ട് മഹല്ലിനെ പ്രധിനിധീകരിച്ചു കെ കെ മുഹമ്മദലിയും സംബന്ധിച്ചു . സിവാക് പ്രസിഡ ണ്ടു  കെ ടി അബ്ദുല്ല  തന്‍റെ ആമുഖ പ്രസംഗത്തില്‍ ശാന്തിനഗറി ന്‍റെ സ്നേഹ തുരുത്തിനു കാവല്‍ തീര്‍ക്കാന്‍ സിവാ ഖത്തറും   അതിന്‍റെ പ്രവര്‍ത്തകരും ജാഗ്രതയോടെ നിലയുരപ്പിക്കുമെന്നു പറഞ്ഞു . തങ്ങള്‍ തലമുറകളായി കാത്തു സൂക്ഷിച്ചു പോരുന്ന സ്നേഹ ബന്ധങ്ങളുടെ പശിമപ്പറ്റു എന്ത് ത്യാഗം സഹിച്ചും നിലനിര്തനമെന്നു പ്രതിന്ജ എടുത്താണ് മഹല്ല് നിവാസികള്‍ പിരിഞ്ഞത് .   




















Friday, August 5, 2011

സമൂഹ നോമ്പ് തുറ

ദോഹ: സിവ ഖത്തര്‍ സങ്കടുപ്പിക്കുന്ന   ഈ വര്‍ഷത്തെ സമൂഹ നോമ്പ് തുറ, 11 - 08 -2011  വ്യാഴാഴ്ച നജ്മയിലുള്ള ബ്രൂസ്‌ലി ഹോട്ടലില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചതായി പ്രസിഡന്റ്‌ അബ്ദുല്ല കെ ടി അറിയിച്ചു. മഹല്ലിലെ മുഴുവന്‍ ആളുകളും കുടുബ സമേതം നോമ്പ് തുറയില്‍ പങ്കെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. വിശദ വിവരങ്ങള്‍ക്ക് 66303770 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. 



Tuesday, July 12, 2011

 ദോഹ:നാട്ടിലെ സേവന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയൂന്നി  കൊണ്ടുള്ള പരിപാടികള്‍ ആസ്സൂത്രണം  ചെയ്തുകൊണ്ട് സിവ ഖത്തര്‍  ജനറല്‍ ബോഡി യോഗം നടന്നു. റമദാന്‍നു  മുന്നോടിയായി നടന്ന യോഗത്തില്‍ റമദാനില്‍ നാട്ടില്‍ നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു.
 

സിവ  ഖത്തറില്‍ പുതുതായി അം ഗത്വം  ലഭിച്ച ഡോ . കെ മുഹമ്മദ്‌  അസ്ലം
സിവ ഖത്തര്‍  പ്രതിമാസ യോഗത്തില്‍ സംസാരിക്കുന്നു .

Tuesday, July 5, 2011


ജനറല്‍ ബോഡി
സിവാ ഖത്തറിന്റെ ജനറല്‍ ബോഡി യോഗം
08 /07 /2011വെള്ളിയാഴ്ച ജുമുഅക്കു ശേഷം 
മതാര്‍ ഖദീമിലെ കെ ടി ഹൌസില്‍ െച്ചു ചേരുന്നതാണ് 
എല്ലാവരും കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്


Thursday, June 30, 2011




സിവാ ഖത്തര്‍ വക യുണിഫോം ശാന്തിനഗര്‍ സ്കൂളില്‍ വാര്‍ഡ്‌ മെമ്പര്‍ താര രഹീം വിതരണം ചെയ്യുന്നു. പി.ടി.എ പ്രസിഡന്റ്‌ ഓ.കെ. റിയാസ് സമീപം.





Sunday, June 19, 2011

പുത്തലത്ത് മുസ്തഫയെ സി.ഐ.ഡി ചമഞ്ഞെത്തിയവര്‍ ആക്രമിച്ചു.


ഷാര്‍ജ: ഷാര്‍ജയിലെ അല്‍ഖാസിമിയ ഭാഗത്ത് സി.ഐ.ഡി ചമഞ്ഞെത്തിയവര്‍ രണ്ട് മലയാളികളെ കത്തി കൊണ്ട് വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. പുത്തലത്ത് മുസ്തഫ, കുറ്റിയാടി സ്വദേശി ജമാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മുസ്തഫക്ക് മാരകമായി മുറിവേറ്റിട്ടുണ്ട്. ഇടതുകൈയിലെ പേശിയിലെ ഞരമ്പുകള്‍ വെട്ടേറ്റ് മുറിഞ്ഞു. ഈ കൈയിലെ ഒരു വിരലിന്റെ അറ്റം മുറിഞ്ഞുപോയിട്ടുണ്ട്. ഷാര്‍ജ കുെൈവത്ത് ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ച മുസ്തഫയെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ജമാലിന്റെയും ഇടതുകൈക്കാണ് കുത്തേറ്റത്. തുന്നലിട്ട ശേഷം ജമാലിനെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. മുസ്തഫയെ ഉടന്‍ നാട്ടില്‍ കൊണ്ടുപോയി വിദഗ്ധ ചികില്‍സ നടത്താനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരുമെന്ന്്് കുറ്റിയാടി സ്വദേശി അശ്‌റഫ് പറഞ്ഞു.
യുണിഫോം വിതരണം തുടങ്ങി

വേളം: ചെറുകുന്ന് ഗവ. യു. പി. സ്കൂളിലും ശാന്തിനഗര്‍ എം.ഡി. എല്‍. പി സ്കൂളിലും പഠിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി സിവാ ഖത്തര്‍ സ്പോണ്സര്‍ ചെയ്ത യുണിഫോം തുണിത്തരങ്ങളുടെ വിതരണം തുടങ്ങി. ജൂണ്‍ പതിനെട്ടിന് യു. പി. സ്കൂള്‍ ഹാളില്‍ നടന്ന രക്ഷിതാക്കളുടെ ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഡ്‌ മെമ്പര്‍ ഷിജി കാവില്‍, സിവാ പ്രതിനിധി കെ. കെ. അബ്ദുല്‍ നാസര്‍ എന്നിവര്‍ വിതരണം ഉദ്ഘാടനം ചെയ്തു. ഹാളില്‍ തിങ്ങി നിറഞ്ഞ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത സിവാ പ്രതിനിധി സിവായുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പരിചയപ്പെടുത്തി സംസാരിച്ചു. നൂറോളം കുട്ടികള്‍ക്കാണ് ഇവിടെ യുണിഫോം വിതരണം ചെയ്യുന്നത്. നേരത്ത നടന്ന സ്കൂള്‍ പ്രവേശനോല്സവത്തില്‍ വെച്ച് യുനിഫോമിനുള്ള തുക സിവക്ക് വേണ്ടി ജമാഅത്തെ ഇസ്ലാമി ശാന്തിനഗര്‍ ഘടകം നാസിം പി. അഷ്‌റഫ്‌ സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് സുലോചന ടീച്ചര്‍ക്ക്‌ കൈമാറിയിരുന്നു.

എം ഡി എല്‍ പി സ്കൂളിലേക്കുള്ള യുണിഫോം ജമാഅതുമായി സഹകരിച്ചുകൊണ്ട് സിവാ നേരിട്ടാണ് വിതരണം ചെയ്യുന്നത്. ഇതിനായി രൂപീകൃതമായ കമ്മിറ്റി വിതരണത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. നേരിട്ട് വീടുകളില്‍ എത്തിച്ചു കൊടുക്കാനാണ് പരിപാടി. തിങ്കളാഴ്ചയോടെ വിതരണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൂള്‍ അധികൃതര്‍ നല്‍കിയ ലിസ്റ്റ് അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. മുപ്പത്തി അഞ്ചു കുട്ടികള്‍ക്ക് ഇതനുസരിച്ച് യുനിഫോമിനുള്ള തുണികള്‍ ലഭിക്കും. വാര്‍ഡ്‌ മെമ്പര്‍ താര രഹീം, വി. കെ. അബ്ദുല്‍ സമദ്, സിവാ പ്രതിനിധി കെ. കെ. അബ്ദുല്‍ നാസര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.



Wednesday, June 8, 2011

പ്രൊഫ . അബ്ദുറഹ്മാന് സ്വീകരണം ; ഫണ്ട് പിരിവിനു ഗംഭീര തുടക്കം .


ദോഹ : വേളം ശാന്തിനഗര്‍ അതൌഹീദ് എഡ്യു ക്കേഷനല്‍ ട്രസ്റ്റിന്റെ വിവിധ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിന്നായി ഖത്തറി ലെത്തിയ  പ്രൊഫ . കെ . അബ്ദുറഹ്മാന്   ശാന്തിനഗര്ഇസ്ലാമിക് വെല്ഫെയര്അസോസിയേഷന്റെ ( സിവാ ഖത്തര്‍ ) ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി . . അബൂബകര്സാഹിബിന്റെ വീട്ടില്‍നടന്നസ്വീകരണ യോഗത്തില്‍പ്രസിടണ്ട് കെ ടി അബ്ദുല്ല അധ്യക്ഷധ വഹിച്ചു . അബൂബകര്ഖുര്ആന്ക്ലാസ്സ്നടത്തി .
ശാന്തിനഗര്അല്മദ്രസത്തുല്‍ഇസ്ലാമിയ & മദ്രസത്തുല്ബനാതിന്റെ പഴയ കാല ചരിത്രം അയവിറക്കിക്കൊണ്ട് പ്രൊഫ . അബ്ദുറഹ്മാന്നടത്തിയ പ്രഭാഷണം വികാരതള്ളിച്ചയോടുകൂടിയാണ് സദസ്സ്ശ്രവിച്ചത് . സ്ഥാപനത്തിന്റെ വളര്ച്ചക്കും പുരോഗതിക്കും വേണ്ടി പ്രവര്ത്തിച്ച മുന്കാല നേതാക്കള്ക്കും പ്രവര്ത്തകര്ക്കും വേണ്ടി ഉള്ളുരുകി പ്രാര്ഥിച്ചുകൊണ്ടാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത് . ശേഷം കെ ടി അബ്ദുറഹ്മാന്‍  ല്‍ബോധനം നിര്വഹിച്ചു .

യോഗത്തില്പങ്കെടുത്ത മുഴുവന്അംഗങ്ങളും പരമാവധി സംഖ്യ സദഖ : ല്‍കി ക്കൊണ്ട്ഫണ്ട് പിരിവിനു ഗംഭീര തുടക്കം കുറിച്ചു.