Sunday, April 24, 2011

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി
ദോഹ: എന്‍ഡോ സള്‍ഫാന്‍ എന്ന മാരക വിഷം പെരുമഴയായി പെയ്തപ്പോള്‍ ജീവിതം നരകതുല്യമായി മാറിയ കാസര്‍കോട്ടെയും ഇതര സ്ഥലങ്ങളിലെയും ഹത ഭാഗ്യര്‍ക്ക് വേണ്ടി നമുക്ക് ഐക്യ ധാര്‍ഡ്ട്യം പ്രഖ്യാപിക്കാം. ആഗോള തലത്തില്‍ ഈ വിഷം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തില്‍ ഇന്ന് തന്നെ ഒപ്പ് വെക്കുക. താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
http://www.change.org/petitions/support-the-international-ban-on-endosulfan

Wednesday, April 20, 2011

സേവ് സജീവമാക്കാന്‍ സഹകരിക്കണം: കണ്‍വീനര്‍

ദോഹ: ശാന്തിനഗര്‍ ഇസ്‌ലാമിക് വെല്‍ഫയെര്‍ അസോസിയേഷന്‍, ഖത്തര്‍ അംഗങ്ങളില്‍ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നേരത്തെ തുടക്കം കുറിച്ച savings for alternative and virtuous earning (SAVE) പദ്ധതി കൂടുതല്‍ ഫലപ്രദവും സജീവവുമാക്കാന്‍ ഭരണ സമിതി തീരുമാനിച്ചു. ഇതിനായി അംഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടു കുടിശിക പിരിച്ചെടുക്കും. അടുത്ത മാസാദ്യം നടക്കുന്ന ജനറല്‍ ബോഡി യോഗതിലോ അതിനു മുമ്പോ അംഗങ്ങള്‍ കാശ് ബന്ധപ്പെട്ടവരെ ഏല്പിക്കണം.

നിയമാവലിയില്‍ സൂചിപ്പിച്ച പ്രകാരം ഫലപ്രദമായ നിക്ഷേപ സാധ്യതകള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോര്‍ട്ട്‌ കിട്ടിയ ശേഷം അംഗങ്ങളുമായി ആലോചിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു.

Thursday, April 14, 2011

അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ: പ്രൊഫ. അബ്ദുറഹ്മാന്‍ പ്രസിഡന്റ്‌, സലിം മാസ്റ്റര്‍ സെക്രട്ടറി.

വേളം: ശാന്തിനഗര്‍ അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രൊഫ. കെ. അബ്ദുറഹ്മാന്‍ (പ്രസിഡന്റ്‌), എം. സലിം മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി) എന്നിവര്‍ക്ക് പുറമേ പി. കെ. അഷ്‌റഫ്‌ മാസ്റ്റര്‍, ജി. കെ. കുഞ്ഞബ്ദുള്ള ഹാജീ (വൈസ് പ്രസിഡന്റ്‌), പി. അഷ്‌റഫ്‌, എം. സി. മൊയ്തു (അസിസ്റ്റന്റ്‌ സെക്രട്ടറി), സി. എം. കുഞ്ഞമ്മദ് ഹാജി (ഖജാന്‍ജി ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ഇരുപത്തി എട്ടംഗ ഭരണ സമിതിയെ ജനറല്‍ ബോഡി യോഗം നിശ്ചയിച്ചിരുന്നു. അവരില്‍ നിന്നാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്.

Tuesday, April 12, 2011

കെ. ടി. ശരീഫ് പരിശുദ്ധ ഉംറക്ക്

പരിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ വേണ്ടി ഈ മാസം 20 തിനു യാത്ര തിരിക്കുന്ന സിവാ ഖത്തര്‍ പ്രവര്‍ത്തകന്‍ സഹോദരന്‍ കെ ടി ശരീഫിനു യാത്ര മംഗളം നേരാം. മഖ്‌ബൂലും മബ്രൂറുമായ ഉംറ നിര്‍വഹിച്ചു പ്രയാസരഹിതമായി തിരിച്ചെത്താന്‍ വേണ്ടി പ്രാര്‍ഥിക്കാം. അദ്ദേഹവുമായി‍ +974-66913365 എന്ന ഫോണ്‍ നമ്പറിലോ shareefkt12@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

Friday, April 8, 2011

മെഡിക്കല്‍ കേമ്പ് സമാപിച്ചു. സിവാ പ്രതിനിധികളുടെ സേവനം ശ്രദ്ധേയം.

ദോഹ:  ഇന്ത്യന്‍ ഇസ്ലാമിക്‌ അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഖത്തര്‍ ചാപ്‌റ്ററും സംയുക്‌തമായി സംഘടിപ്പിച്ച  പത്താമത്‌ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍  SIWA ഖത്തര്‍ പ്രതിനിധികളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.  അടുത്തിടെ ദോഹയിലെത്തിയ ഡോക്ടര്‍ ടി പി ശാകിറിനു പുറമേ പ്രസിഡന്റ്‌  കെ.ടി. അബ്ദുല്ലയും  കെ കെ നാസര്‍, എം അബ്ദുസമദ്‌, കെ അബ്ദുറഹ്മാന്‍, കെ ടി അബ്ദുറഹ്മാന്‍, അജ്മല്‍ പി തുടങ്ങി നിരവധി പ്രവര്‍ത്തകരും  പല വകുപ്പുകളിലായി സേവന നിരതരായി. അസോസിയേഷന്‍  പ്രവര്‍ത്തകര്‍ക്കൊപ്പം രാവിലെ മുതല്‍ ക്യാമ്പ്‌ അവസാനിക്കുന്നത് വരെ വിശ്രമമില്ലാതെ സേവനം ചെയ്ത സിവാ വളണ്ടിയര്‍മാരെ പ്രസിഡന്റ്‌ അഭിനന്ദിച്ചു.

ഏപ്രില്‍ എട്ട്‌ വെള്ളിയാഴ്‌ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം എട്ടുവരെ സലത്ത ജദീദിലെ താരിഖ്‌ ബിന്‍ സിയാദ്‌ ബോയ്‌സ് സെക്കന്‍ററി സ്കൂളിലായിരുന്നു ക്യാമ്പ്‌.  സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിന്റെയും ഹമദ്‌ മെഡിക്കല്‍ കോര്‍പറേഷന്റേയും  രക്ഷാധികാരത്തില്‍ നടന്ന  ഏകദിന ക്യാമ്പിന്റെ ഈ വര്‍ഷത്തെയും മുഖ്യപ്രായോജകര്‍ ഖത്തര്‍ ടെലികോം ആയിരുന്നു.
രോഗികളെയും രോഗലക്ഷണമുള്ളവരെയും കണ്ടെത്തുന്നതിന്‌ ഇന്ത്യന്‍  ഇസ്‌ലാമിക് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടാഴ്‌ചകളിലായി ദോഹയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ സ്‌കോഡ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. 2000 റിയാലിനു താഴെ വരുമാനമുള്ളവരും വിദഗ്‌ധ പരിശോധനകള്‍ക്കുംവ്യവസ്‌ഥാപിത ചികില്‍സക്കും സൗകര്യമില്ലാത്തവരുമായ ഇന്ത്യ, പാകിസ്‌താന്‍ ,ബംഗ്ലാദേശ്‌, ശ്രീലങ്ക,നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ താഴ്‌ന്ന വരുമാനക്കാരായ ആയിരക്കണക്കിന് രോഗികള്‍ക്ക്  ക്യാമ്പ്‌ ആശ്വാസമായി.  പ്രഷര്‍ , ഷുഗര്‍ , കൊളസ്‌ട്രോള്‍തുടങ്ങിയവക്ക്‌ വിശദമായ ക്ളിനിക്കല്‍  പരിശോധനയും കൗണ്‍സലിംഗും ആവശ്യമായ മരുന്നുകളും സൗജന്യമായി നല്‍കാനുള്ള സംവിധാനം ക്യാമ്പില്‍ ഒരുക്കിയിരുന്നു. ക്യാമ്പിലും അനുബന്ധ ബോധവത്‌കരണപരിപാടികളിലുമായി അയ്യായിരത്തോളം പേര്‍ പങ്കെടുതു.



Sunday, April 3, 2011

പച്ച വായനമുറി ഉദ്ഘാടനം ചെയ്തു.

പച്ച വായനമുറി ഉദ്ഘാടനം 

വേളം: എസ്.ഐ.ഒ ശാന്തിനഗര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എളവനച്ചാല്‍ ജുമാ മസ്ജിദിന് സമീപം നിര്‍മിച്ച 'ഇ.ജെയുടെ ഓര്‍മക്ക് പച്ച വായനമുറി' സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി റമീസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ താര റഹീം, പ്രഫ. കെ. അബ്ദു റഹിമാന്‍, ഒ.കെ. റിയാസ്, ഒതയോത്ത് പോക്കര്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച്. റഈസ് സ്വാഗതവും മന്‍സൂര്‍ കല്ലുമ്മല്‍ നന്ദിയും പറഞ്ഞു




Friday, April 1, 2011

സിവാ പരിപാടികള്‍ക്ക് അന്തിമ രൂപമായി

മദ്രസ്സയ്ക്ക് സ്ഥിരവരുമാനം;

റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരം ഫണ്ട്‌


ദോഹ: ശാന്തിനഗര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയക്ക്‌ സ്ഥിരം വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുക, വിവാഹം, ചികിത്സ, വീടുനിര്‍മാണം തുടങ്ങി സമൂഹത്തിലെ അവശ ദരിദ്ര ജനവിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്ക് കൈത്താങ്ങ്‌ നല്‍കാന്‍ ഉതകും വിധം സ്ഥിരം റിലീഫ് ഫണ്ടിന് രൂപം നല്‍കുക തുടങ്ങി സുപ്രധാന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി ശാന്തിനഗര്‍ ഇസ്‌ലാമിക് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ ആവിഷ്കരിച്ച പുതിയ വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് ഏപ്രില്‍ ഒന്നിന് ചേര്‍ന്ന ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. ചെറുകുന്ന് യു. പി. സ്കൂള്‍, എം.ഡി.എല്‍.പി സ്കൂള്‍ എന്നീ വിദ്യാലയങ്ങളിലെ അര്‍ഹരായ നൂറില്‍പരം കുട്ടികള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ യൂണിഫോം വിതരണം ചെയ്യുക, പഠനത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് വേണ്ടി സ്ഥിരം കോച്ചിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക, മദ്രസ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചു ഓരോ ക്ലാസിലും മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുക, ഖുര്‍ആന്‍ പാരായണം, മനപ്പാഠം എന്നിവയില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് കാശ് അവാര്‍ഡ് നല്‍കുക, കേളോത്ത് മുക്കില്‍ ഹോമിയോ ക്ലിനിക് സ്ഥാപിക്കുക തുടങ്ങി രണ്ടു ലക്ഷത്തിലധികം രൂപ കണക്കാക്കുന്ന വിവിധ പരിപാടികളും ഇതോടൊപ്പം നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.


ഇ. അബ്ദുള്ള, കെ. അബ്ദുറഹ്മാന്‍, ഓ. അബുബകര്‍, കെ.കെ. അബ്ദുന്നാസര്‍, കെ.ടി. മുബാറക്, കെ. നജാഹ്, കെ. നസീം, കെ. സാലിം എന്നിവര്‍ ഉള്‍കൊള്ളുന്ന വിവിധ സബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്‍കി. പ്രസിഡണ്ട്‌ കെ.ടി. അബ്ദുള്ള അധ്യക്ഷം വഹിച്ചു. സെക്രട്ടറി അജ്മല്‍ റിപ്പോര്‍ട്ടും വാര്‍ഷിക ബജറ്റും അവതരിപ്പിച്ചു. കെ. ടി. മുബാറക് ഖുര്‍ആന്‍ ക്ലാസ്സ്‌ നടത്തി.

സിവയുടെ പുതിയ ലോഗോ മുന്‍ പ്രസിഡണ്ട്‌ കോടുമയില്‍ അബ്ദുറഹ്മാന്‍ ഹാജി ഫഹീം അബ്ദുല്ലക്കു നല്‍കി പ്രകാശനം ചെയ്യുന്നു. പ്രസിഡന്റ്‌ കെ.ടി. അബ്ദുല്ല, സെക്രട്ടറി അജ്മല്‍ എന്നിവര്‍ സമീപം.