Thursday, October 27, 2011

കുറ്റിയില്‍ അബ്ദുള്ള സഹായ സമിതി രൂപീകരിച്ചു

ദോഹ: നമുക്കെല്ലാവര്‍ക്കും സുപരിചിതനായ കുറ്റിയില്‍ അബ്ദുള്ള സുഖമില്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികില്‍സയിലാണ്. നാല് പെണ് കുട്ടികളുടെ പിതാവായ അദ്ധേഹത്തിന്റെ രണ്ടു പെണ്‍കുട്ടികള്‍ ഇപ്പോള്‍ വിവാഹ പ്രായമെത്തി നില്‍ക്കുന്നു. ദിവസവും ജോലിക്ക് പോയി നിത്യവൃത്തി ചെയ്തിരുന്ന അദ്ധേഹത്തിനു ഇനി ജോലി ചെയ്യാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ കുറ്റിയില്‍ അബ്ദുല്ലയുടെ കുടുംബത്തെ സഹായിക്കല്‍ നമ്മുടെ ബാധ്യതായിരിക്കുകയാണ്. 


ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ വെള്ളിയാഴ്ച (21-10-11) നു മന്‍സൂര യില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ വെച്ച് കുറ്റിയില്‍ അബ്ദുള്ള സഹായ സമിതി രൂപീകരിച്ചു. കെ എം സി സി ജനറല്‍ സെക്രടറി എ പി അബ്ദുറഹ്മാന്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ദോഹ മേഖലാ പ്രസിഡന്റ്‌ കെ ടി അബ്ദുറഹ്മാന്‍ എന്നിവര്‍ രക്ഷാധികാരികളായും ജനറല്‍ കണ്‍വീനരായി വണ്ണാറത് ഖാസിം, ജോ.കണ്‍വീനരായി എം റസാക്ക്, പി എം മൊയ്തു, ടി അബ്ദുള്ള, സാജിദ്‌ തങ്ങള്‍, ഓ കെ സൂപ്പി, പി സി അലി, പി കെ മൊഹമ്മദ്‌ അലി എന്നിവരും ഇടവലത് അബ്ദുന്നാസര്‍ ഖജാന്‍ഞ്ചിയും തിരഞ്ഞെടുത്തിരിക്കുന്നു.


ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സ്കോട് പ്രവര്‍ത്തനങ്ങളുമായി കമ്മിറ്റി പ്രവര്‍ത്തകര്‍ കളക്ഷന്‍ നടത്താനാണ് തീരുമാനം.

പരമാവധി സഖ്യ നല്‍കി ഈ സംരഭം വിജയിപ്പിക്കള്‍ നമ്മുടെ ബാധ്യതയാണ്. കൂടുല്‍ വിവരങ്ങള്‍ക്ക് കെ ടി അബ്ദുറഹ്മാന്‍ (5531-2997), ഇ അബ്ദുന്നാസര്‍ (5519-4456) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Tuesday, October 25, 2011

കൂരന്കോട്ടു ഖാസിംക്കയുടെ ഭാര്യ സഫിയ നിര്യാതയായി.



കൂരന്കോട്ടു എന്‍ജിനീയര്‍ ഖാസിംക്കയുടെ ഭാര്യ സഫിയ ഇന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ വെച്ച് നിര്യാതയായി. ബന്ധപ്പെടാവുന്ന മൊബൈല്‍ :  91-09745063300


മയ്യിത്ത് നമസ്കാരം 26-10-11 ഇശാ നമസ്കാരാനന്തരം അസ്മഖ്‌ ബോംബെ പള്ളിയില്‍ വെച്ച് ഉണ്ടായിരുക്കുന്നതാണ് എന്ന് ബന്ധുക്കള്‍ അറിയിച്ചു.


കൂരന്കോട്ടു മുസ്തഫ (ഖത്തര്‍)  : 55601173
കൂരന്കോട്ടു നജഹ് (ഖത്തര്‍) : 33259130






Thursday, October 20, 2011

യാത്രയയപ്പ് നല്‍കി

ദോഹ : പരിശുദ്ധ ഹജ്ജ്‌ കര്‍മത്തിന് പുറപ്പെടുന്ന സിവ പ്രതിനിധികളായ ഓ പി പോക്കര്‍ , കെ കെ ഇബ്രാഹിം എന്നിവര്‍ക്ക് 14-10-11 നു ചേര്‍ന്ന സിവാ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് യാത്രയയപ്പ് നല്‍കി . മദീന കലീഫയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് അധ്യക്ഷനായിരുന്നു.

കെ അബ്ദുറഹ്മാന്‍ , കെ ടി അബ്ദുറഹ്മാന്‍, സമദ്‌ മഠത്തില്‍ എന്നിവര്‍  ആശംസകള്‍ നേര്‍ന്നു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മുസ്ലിം ലോകത്തിനു ഉണര്‍വ് പകരുന്ന ഈ പ്രാവശ്യത്തെ ഹജ്ജ്‌ ആ അര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ കെ ടി അബ്ദുറഹ്മാന്‍ ഓര്‍മിപ്പിച്ചു.


യാത്ര ആശംസകള്‍ നേരാന്‍ ബന്ധപെട്ടുക 
ഒ പി പോക്കര്‍           55263499
കെ കെ ഇബ്രാഹിം