രാഷ്ട്രീയ കാലുഷ്യങ്ങള്‍ അകറ്റിയ ഹൃദയങ്ങളെ ക്കുറിച്ച് വേപതു കൊള്ലാതിരുന്നവര്‍ കുറവായിരുന്നു ദോഹയിലെ ശാന്തിനഗര്‍ നിവാസികളില്‍ . സ്നേഹ ബന്ധങ്ങളുടെ വീണ്ടെടുപ്പിന് ഏറ്റവുമടുത്ത ഒരവസരത്തിന് കാത്തിരിക്കുകയായിരുന്നു അവര്‍ . അയല്‍പക്ക - കുടുംബ - ബന്ധങ്ങള്‍ കണ്ണി ചേര്‍ക്കാത്ത വരായിആരുമില്ല ദോഹയിലെ ശാന്തിനഗര്‍ നിവാസികളില്‍ . ഇവര്‍ക്കൊക്കെ പരസ്പരം കാണാനും വിശേഷങ്ങള്‍ പങ്കു വെക്കാനുമുളള മികച്ച അവസരം കൂടിയായി രണ്ടു തലമുറകളുടെ ഒത്തുചേരല്‍ കൂടിയായി മാറിയ സിവാക് സംഘടിപ്പിച്ച ഇഫ്താര്‍ സ്നേഹ വിരുന്നു .
ദോഹ യിലെ ശാന്തിനഗര്‍ നിവാസികളുടെ കാരണവര്‍ കൂടിയായ എന്‍ വി മമ്മുക്ക വളരെ നേരത്തെ തന്നെ സംഗമ സ്ഥലത്ത് എത്തിയിരുന്നു . , മറ്റൊരു തണലും ലഭിക്കാത്ത നാളില്‍ അല്ലാഹു തന്‍റെ തണലിട്ടു കൊടുക്കുന്നവരാണ് തന്‍റെ പേരില്‍ സ്നേഹിച്ചവരെന്നും അതു കൂടിയാവണം ഈ സംഗമത്തിന് പ്രചോദക മയതെന്നും റമദാന്‍ സന്ദേശം നല്‍കിയ ശാന്തിനഗറിലെ ഒരു തലമുറയുടെ ഗുരുനാഥന്‍ കൂടിയായ മുന്‍ മഹല്ല് ഖത്തീബ് എം.എം .മുഹയിദ്ധീന്‍ പറഞ്ഞു .എല്ലാ കക്ഷി രാഷ്ട്ട്രീയ ഭേദങ്ങള്‍ ക്കിടയിലും ശാന്തിനഗര്‍ ഒരു സ്നേഹ തീരമായി തന്നെ നിലനില്‍ക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു .
പിന്നീടു സംസാരിച്ച എന്‍.വി.മമ്മുക്ക ഇത്തരമൊരു സധു ദ്യമത്തിനു മുന്നിട്ടിറങ്ങിയ സിവാക് ഭാരവാഹികളെ അഭിനന്ദിച്ചു.നമ്മള്‍ ഇത്തരം സന്ദര്‍ഭങ്ങളിലും മറ്റും ശ്രവിക്കുന്ന സദുപദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു . ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ പ്രൊഫ . അബ്ദുറഹ്മാന്‍ സ്നേഹ ബന്ധങ്ങള്‍ വിളക്കി ചേര്‍ക്കുന്നതില്‍ പുതിയ തലമുറ കുറേക്കൂടി ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മിപ്പിച്ചു .
ചോയിമഠം മഹല്ലിനെ പ്രധിനിധീകരിച്ചു വണ്ണാറത്തു കാസിം ആശംസകള്‍ നേര്‍ന്നു. വലകെട്ട് മഹല്ലിനെ പ്രധിനിധീകരിച്ചു കെ കെ മുഹമ്മദലിയും സംബന്ധിച്ചു . സിവാക് പ്രസിഡ ണ്ടു കെ ടി അബ്ദുല്ല തന്‍റെ ആമുഖ പ്രസംഗത്തില്‍ ശാന്തിനഗറി ന്‍റെ സ്നേഹ തുരുത്തിനു കാവല്‍ തീര്‍ക്കാന്‍ സിവാ ഖത്തറും അതിന്‍റെ പ്രവര്‍ത്തകരും ജാഗ്രതയോടെ നിലയുരപ്പിക്കുമെന്നു പറഞ്ഞു . തങ്ങള്‍ തലമുറകളായി കാത്തു സൂക്ഷിച്ചു പോരുന്ന സ്നേഹ ബന്ധങ്ങളുടെ പശിമപ്പറ്റു എന്ത് ത്യാഗം സഹിച്ചും നിലനിര്തനമെന്നു പ്രതിന്ജ എടുത്താണ് മഹല്ല് നിവാസികള്‍ പിരിഞ്ഞത് .
No comments:
Post a Comment