യുണിഫോം വിതരണം തുടങ്ങി
വേളം: ചെറുകുന്ന് ഗവ. യു. പി. സ്കൂളിലും ശാന്തിനഗര്‍ എം.ഡി. എല്‍. പി സ്കൂളിലും പഠിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി സിവാ ഖത്തര്‍ സ്പോണ്സര്‍ ചെയ്ത യുണിഫോം തുണിത്തരങ്ങളുടെ വിതരണം തുടങ്ങി. ജൂണ്‍ പതിനെട്ടിന് യു. പി. സ്കൂള്‍ ഹാളില്‍ നടന്ന രക്ഷിതാക്കളുടെ ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ഷിജി കാവില്‍, സിവാ പ്രതിനിധി കെ. കെ. അബ്ദുല്‍ നാസര്‍ എന്നിവര്‍ വിതരണം ഉദ്ഘാടനം ചെയ്തു. ഹാളില്‍ തിങ്ങി നിറഞ്ഞ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത സിവാ പ്രതിനിധി സിവായുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പരിചയപ്പെടുത്തി സംസാരിച്ചു. നൂറോളം കുട്ടികള്‍ക്കാണ് ഇവിടെ യുണിഫോം വിതരണം ചെയ്യുന്നത്. നേരത്ത നടന്ന സ്കൂള്‍ പ്രവേശനോല്സവത്തില്‍ വെച്ച് യുനിഫോമിനുള്ള തുക സിവക്ക് വേണ്ടി ജമാഅത്തെ ഇസ്ലാമി ശാന്തിനഗര്‍ ഘടകം നാസിം പി. അഷ്‌റഫ് സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് സുലോചന ടീച്ചര്‍ക്ക് കൈമാറിയിരുന്നു.
എം ഡി എല്‍ പി സ്കൂളിലേക്കുള്ള യുണിഫോം ജമാഅതുമായി സഹകരിച്ചുകൊണ്ട് സിവാ നേരിട്ടാണ് വിതരണം ചെയ്യുന്നത്. ഇതിനായി രൂപീകൃതമായ കമ്മിറ്റി വിതരണത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. നേരിട്ട് വീടുകളില്‍ എത്തിച്ചു കൊടുക്കാനാണ് പരിപാടി. തിങ്കളാഴ്ചയോടെ വിതരണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൂള്‍ അധികൃതര്‍ നല്‍കിയ ലിസ്റ്റ് അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. മുപ്പത്തി അഞ്ചു കുട്ടികള്‍ക്ക് ഇതനുസരിച്ച് യുനിഫോമിനുള്ള തുണികള്‍ ലഭിക്കും. വാര്‍ഡ് മെമ്പര്‍ താര രഹീം, വി. കെ. അബ്ദുല്‍ സമദ്, സിവാ പ്രതിനിധി കെ. കെ. അബ്ദുല്‍ നാസര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.
No comments:
Post a Comment