ചെറുകുന്ന് സ്കൂളില്‍ യൂണിഫോം വിതരണത്തിനുള്ള തുക പി. അഷ്‌റഫ് സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് സുലോചന ടീച്ചര്‍ക്ക് കൈമാറുന്നു.
ചെറുകുന്ന് യു. പി. സ്കൂളില്‍ യൂണിഫോം വിതരണം:
തുക tകൈമാറി
വേളം: ചെറുകുന്ന് യു. പി. സ്കൂളിലെ ഏറ്റവും അര്‍ഹരായ അമ്പതു കുട്ടികള്‍ക്ക് സിവാ ഖത്തര്‍ വക യൂണിഫോം വിതരണത്തിന് വേണ്ടി അനുവദിച്ച തുക സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് സുലോചന ടീച്ചര്‍ക്ക് കൈമാറി. സിവക്ക് വേണ്ടി ജമാഅത്തെ ഇസ്ലാമി ശാന്തിനഗര്‍ നാസിം പുത്തലത്ത് അശ്രഫാണ് ജൂണ്‍ ഒന്നിന്റെ പുതിയ പ്രഭാതത്തില്‍ സ്കൂള്‍ മുറ്റത്ത് അണി നിരന്ന കുട്ടികളെയും പഞ്ചായത്ത് പ്രസിടന്റ്റ് അടക്കമുള്ള ജനപ്രതിനിധികളെയും സാക്ഷിയാക്കി തുക കൈമാറിയത്. പ്രവേശനോത്സവം കേമമാക്കാന്‍ സ്കൂള്‍ മുറ്റത്ത് അണിനിരന്ന കൊച്ചു മിടുക്കന്മാരും മിടുക്കികളും സിവാ പ്രതിനിധികള്‍ക്ക് സ്വാഗതമോതി. കഴിഞ്ഞ വര്ഷം തന്റെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് സ്കൂളിനു വേണ്ടി സംഖ്യ അനുവദിക്കാന്‍ തീരുമാനിച്ച സിവയെ പ്രത്യേകം അഭിനന്ദിക്കുന്നു എന്ന് ഹെഡ് മിസ്ട്രെസ്സ് തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ജമാഅത്തെ ഇസലാമി ചെറുകുന്ന് നാസിം സലിം മാസ്റ്റര്‍, സിവാ പ്രതിനിധി കെ.കെ. അബ്ദുല്‍ നാസര്‍ , കെ. ടി. മുഹമ്മദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. യൂണിഫോം വിതരണത്തിനായി പ്രത്യേകം ചടങ്ങ് സംഘടിപ്പിക്കും എന്ന് ടീച്ചര്‍ പറഞ്ഞു.
No comments:
Post a Comment